തിരൂർ: കായിക മന്ത്രി വി. അബ്ദുറഹ്മാന് കോവിഡ് മാനദണ്ഡം ലംഘിച്ച് സ്വീകരണം നൽകിയെന്ന് ആരോപണം. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു ശേഷം ആദ്യമായി ജന്മനാടായ തിരൂരിലെത്തിയ വി. അബ്ദുറഹ്മാന് പൊറൂരിൽ നൽകിയ സ്വീകരണത്തിലാണ് കോവിഡ് മാനദണ്ഡം ലംഘിക്കപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെ പൈലറ്റ് വാഹനത്തിന്‍റെ അകമ്പടിയോടെയാണ് മന്ത്രി അബ്ദുറഹ്മാൻ തിരൂരിലെ വസതിയിലെത്തിയത്. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് വസതിക്ക് സമീപം പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണ് മന്ത്രിയെ സ്വീകരിച്ചത്.
കോവിഡ് മാനദണ്ഡം ലംഘിച്ച് മന്ത്രിക്ക് സ്വീകരണം നൽകിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. മന്ത്രിക്ക് സ്വീകരണം നൽകുന്നതിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.