മുനീറിന്റെ പരാമർശം പതിനാറാം നൂറ്റാണ്ടിലേത്, സി.എച്ച് ജീവിച്ചിരുന്നെങ്കിൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ -മ​ന്ത്രി വി. ശിവൻകുട്ടി

തൃത്താല: ലിംഗനീതിയുമായി ബന്ധപ്പെട്ട മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ എം.കെ മുനീറിന്റെ പരാമർശത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണെന്നും കാലം മാറിയത് ഇപ്പോഴും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തൃത്താലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്കായി നടപ്പാക്കുന്ന 'എൻലൈറ്റ്' പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സി.എച്ചിന്റെ മകനിൽനിന്ന് ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും. വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവർക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല. ഡോ. മുനീർ തിരുത്തുമെന്നാണ് ഞാൻ കരുതുന്നത്.

മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അദ്ഭുതത്തോടെയാണ് കാണുന്നത്. സി.എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Minister V. Shivankutty's statement against MK muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.