സ്കൂൾ തുറക്കൽ: ആദ്യ ആഴ്ച ഹാജറും യൂണിഫോമും നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ആദ്യ ആഴ്ച ഹാജറും യൂണിഫോമും നിർബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ക്ലാസിലെ കുട്ടികളുടെ എണ്ണവും ക്രമീകരണവും സ്കൂളുകൾക്ക് തീരുമാനിക്കാം. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച അന്തിമ മാർഗരേഖ അഞ്ചാം തീയതി പുറത്തിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അധ്യാപക സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. അധ്യാപക സംഘടനകളുടെ നിർദേശങ്ങൾ അന്തിമ മാർഗരേഖയിൽ പരിഗണിക്കും. അസുഖങ്ങളുള്ളവരും ഭിന്നശേഷിക്കാരും സ്കൂളിൽ വരേണ്ടതില്ലെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Minister V Sivankutty react to School Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.