'ജീവിതഗന്ധിയായ സിനിമകൾ സംവിധാനം ചെയ്ത കുലപതി'; സേതുമാധവന് ആദരമർപ്പിച്ച് മന്ത്രി ശിവൻകുട്ടി

കോഴിക്കോട്: പ്രമുഖ സിനിമ സംവിധായകൻ കെ.എസ് സേതുമാധവന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി വി. ശിവൻകുട്ടി. ജീവിതഗന്ധിയായ നിരവധി സിനിമകൾ സംവിധാനം ചെയ്ത കുലപതിയാണ് സേതുമാധവനെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

റിക്ഷാ വണ്ടി വലിക്കുന്ന "പപ്പു" എന്ന കഥാപാത്രം സത്യൻ മാഷിലൂടെ " ഓടയിൽ നിന്ന്" എന്ന സിനിമയിൽ കണ്ണ് നിറയിച്ചപ്പോൾ കെ എസ് സേതുമാധവൻ എന്ന പേര് എനിക്ക് സ്‌ക്രീനിലൂടെ മാത്രമേ അറിയുമായിരുന്നുള്ളൂ.

അനുഭവങ്ങൾ പാളിച്ചകൾ " എന്ന സിനിമയെ എങ്ങനെ ഓർക്കാതിരിക്കും

പിന്നീട് എത്രയെത്ര സിനിമകളിലൂടെ അദ്ദേഹം ഞാനടക്കമുള്ളവരെ തീയ്യേറ്ററിൽ പിടിച്ചിരുത്തി ! കമൽ ഹാസനെ പോലുള്ളവരെ ബാലതാരമായി അദ്ദേഹം മലയാളത്തിൽ അവതരിപ്പിച്ചു.

മലയാളത്തിൽ ഏറ്റവുമധികം സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകരിൽ ഒരാളാണ് കെ എസ് സേതുമാധവൻ. നിരവധി ജീവിതഗന്ധിയായ സിനിമകൾ സംവിധാനം ചെയ്ത അദ്ദേഹം നിരവധി പുരസ്‌കാരങ്ങളും നേടി.

സംവിധായക കുലപതിക്ക്‌ വിട

Tags:    
News Summary - Minister V Sivankutty remember KS Sethumadhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.