കോട്ടയം: മന്ത്രി വി.എൻ. വാസവന്‍റെ വാഹനം അപകടത്തിൽപെട്ടു. ദേശീയപാത 183ൽ ഒമ്പതാംമൈലിൽ പിക്അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ കൈക്ക് ചെറിയ ചതവുണ്ട്. തോളിന് പരിക്കേറ്റ ഗൺമാൻ രാംദാസിനെ (46) പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ പി.എ ഗോപനും ഡ്രൈവർ സുരേഷും പരിക്കില്ലാതെ രക്ഷപ്പെട്ടു.
കഴിഞ്ഞദിവസം അന്തരിച്ച ക്രോസ്റോഡ്സ് സ്കൂൾ മാനേജർ ഗബ്രിയേൽ ജോണിന് ആദരാഞ്ജലി അർപ്പിച്ചശേഷം കോട്ടയത്തേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. എതിരെവന്ന ബയോ മെഡിക്കൽ വേസ്റ്റ് ശേഖരിക്കാനെത്തിയ പിക് അപ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂർണമായി തകർന്നു. പാമ്പാടിയിലെ വസതിയിൽ വിശ്രമത്തിലുള്ള മന്ത്രിയെ മകൾ ഡോ. ഹിമയും ഭാര്യാസഹോദരീഭർത്താവ് ഡോ. രഞ്ചനും പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.