ദത്ത് വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നുവെന്ന് ശിശുക്ഷേമ മന്ത്രി വീണ ജോർജ്. വിഷയം കൈകാര്യം ചെയ്തതിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ലഭിക്കും. വീഴ്ച വന്നിട്ടുണ്ടോ നടപടി വേണമോ എന്നത് ഉൾപ്പെടെ റിപ്പോർട്ട് ലഭിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - Minister Veena George says proper probe into Anupama child kidnap controversy is underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.