തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ ഓണാഘോഷ പരിപാടികളിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാൻ മന്ത്രിമാർ രാജ്ഭവനിലെത്തി. ടൂറിസം വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസ്, സംഘാടന ചുമതലയുള്ള പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരാണ് രാജ്ഭവനിലെത്തിയത്. പരിപാടിയിലേക്ക് ഗവർണറെ ക്ഷണിച്ച മന്ത്രിമാർ അദ്ദേഹത്തിന് ഓണക്കോടിയും സമ്മാനിച്ചു.
സെപ്റ്റംബർ രണ്ടിന് നടക്കുന്ന സമാപന ഘോഷയാത്രയുടെ പരിപാടിയുടെ ഫ്ലാഗ് ഓഫ് ഗവർണർ നിർവഹിക്കും. കഴിഞ്ഞവർഷം സർക്കാറുമായുള്ള അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഗവർണറെ ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിക്കാതിരുന്നത് ചർച്ചയായിരുന്നു. നിയമസഭ പാസാക്കിയ 10 ബില്ലുകളും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനം, ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമീഷൻ ചെയർമാനായി നിയമിക്കൽ എന്നീ മന്ത്രിസഭ തീരുമാനങ്ങൾക്കും ഗവർണറുടെ അംഗീകാരം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.