തൃശൂർ: കുതിരാൻ തുരങ്ക നിർമാണവും തുരങ്കത്തിലൂടെയുള്ള ഗതാഗതം തുറന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടൽ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച പ്രത്യേക യോഗം ചേരും. നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി കുതിരാൻ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
അടിയന്തര പ്രാധാന്യത്തോടെയാണ് വിഷയത്തെ കാണുന്നതെന്നും നിർമാണത്തിലെ പോരായ്മകൾ മനസിലാക്കിയിട്ടുണ്ടെന്നും നിർമാണ കമ്പനി അധികൃതരും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഒരു തുരങ്കമെങ്കിലും ഉടൻ തുറക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കുതിരാൻ പഴയ റോഡിന്റെ വീതി ഒരു മീറ്റർ കൂട്ടിയുള്ള നിർമ്മാണം പൂർത്തിയായി വരുന്നു. ഇത് മഴക്കാലത്ത് ഗുണകരമാകുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
മന്ത്രി ആർ. ബിന്ദു, കലക്ടർ എസ്.ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.