തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിലെ മന്ത്രിമാർക്ക് പരിശീലനം നൽകുന്നു. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെൻറ് ഇൻ ഗവൺമെൻറിനാണ് (െഎ.എം.ജി) പരിശീലന ചുമതല. ഭൂരിഭാഗം മന്ത്രിമാരും ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നതെന്നതിനാൽ അവർക്ക് ഭരണകാര്യങ്ങളിലും ചട്ടങ്ങളിലും പരിശീലനം നൽകണമെന്ന് നിർദേശം വന്നിരുന്നു. ഇതിലാണ് തീരുമാനമുണ്ടായത്.
സെപ്റ്റംബർ 20, 21, 22 തീയതികളിൽ തിരുവനന്തപുരത്തെ െഎ.എം.ജിയിൽ തന്നെയാണ് പരിശീലനം. രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒന്നര വരെയാണ് ക്ലാസുകൾ. ഒരു മണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകളാണ് ഒാരോ ദിവസവും. മൂന്ന് ദിവസമായി ഒമ്പത് ക്ലാസുകളുണ്ടാകും. പരിശീലനം സംബന്ധിച്ച് െഎ.എം.ജി ഡയറക്ടർ ആഗസ്റ്റ് 30ന് സമർപ്പിച്ച നിർദേശം സെപ്റ്റംബർ ഒന്നിലെ മന്ത്രിസഭ യോഗം ഔട്ട് ഓഫ് അജൻഡയായി (നം.222) അംഗീകരിച്ചു. പൊതുഭരണ വകുപ്പാണ് ഇതിനാവശ്യമായ തുക അനുവദിക്കുക. ചെലവിെൻറ വിശദാംശം സമർപ്പിക്കാൻ െഎ.എം.ജി ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി.
ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് മന്ത്രിസഭാംഗങ്ങൾക്ക് ഒരുമിച്ച് പരിശീലനം നൽകിയിരുന്നു. അന്ന് മന്ത്രിമാർ കോഴിക്കോട് െഎ.െഎ.എമ്മിൽ എത്തിയാണ് പരിശീലനം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.