തിരുവനന്തപുരം: ന്യൂസിലൻഡിലേക്ക് അനധികൃത നഴ്സിങ് റിക്രൂട്ട്മെന്റ് നടക്കുന്നതായും ജാഗ്രതപാലിക്കണമെന്ന് വിദേശ മന്ത്രാലയ മുന്നറിയിപ്പ്. കോമ്പിറ്റൻസി അസെസ്മെന്റ് പ്രോഗ്രാമിനും (സി.എ.പി) നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനുമായി കേരളത്തില്‍നിന്നുള്ള നഴ്സുമാർ വിസിറ്റിങ് വിസയില്‍ അനധികൃതമായി ന്യൂസിലൻഡിലെത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്നാണ് ജാഗ്രത നിർദേശം നല്‍കിയത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലൻഡില്‍ ഉണ്ടായിരുന്ന നഴ്സ് ക്ഷാമം ഇന്ത്യയിൽനിന്നും ഫിലിപ്പീൻസിൽനിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്. ന്യൂസിലൻഡിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും pol.wellington@mea.gov.in എന്ന ഇ-മെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാം. ഹെല്പ്ലൈന് നമ്പർ: 0471-2721547.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.