ന്യൂഡൽഹി: ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ കരട് കേന്ദ്ര സർക്കാർ തിരുത്തി. ഹിന്ദി പഠനം നിർബന്ധമാക്കില്ലെന്നാണ് മാനവവിഭവശേഷി വികസന മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം, ത്രിഭാഷ പദ്ധതി നടപ്പാക്കും. കരടുനയത്തിലെ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ എന്ന ഫോർമുല, ഇംഗ്ലീഷും പ്രാദേശിക ഭാഷയും കൂടാതെ വിദ്യാർഥികൾക്ക് താൽപര്യമുള്ള ഏതെങ്കിലും ഒരു ഭാഷയുംകൂടി പഠിക്കണമെന്നാണ് തിരുത്ത് വരുത്തിയിരിക്കുന്നത്.
ഹിന്ദി നിർബന്ധമാക്കാനുള്ള നിർദേശത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം വ്യവസ്ഥാപിത രൂപം കൈവരിച്ചുവരുന്നതിനിടെ അപകടം മനസ്സിലാക്കിയാണ് സർക്കാറിെൻറ പെെട്ടന്നുള്ള പിന്മാറ്റം. ഒരു ഭാഷയും എവിടെയും അടിച്ചേൽപിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രിമാരായ നിർമല സീതാരാമൻ, പ്രകാശ് ജാവ്ദേക്കർ, എസ്. ജയ്ശങ്കർ എന്നിവർ രംഗത്തുവന്നു. ഇവരുടെ തമിഴിലുള്ള ട്വീറ്റിനു പിന്നാലെയാണ് കരടിൽ തിരുത്തൽ ഉണ്ടായത്. കരടുനയം മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും സര്‍ക്കാര്‍ ഇതുവരെ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിട്ടിെല്ലന്നും കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്റിയാലും അറിയിച്ചു.
തമിഴ്നാട്ടിലടക്കം വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. തമിഴരുടെ രക്തത്തില്‍ ഹിന്ദിക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിഷേധത്തിനിറങ്ങുമെന്നും അത് തേനീച്ചക്കൂട്ടിൽ കല്ലെറിയുന്നതിന് തുല്ല്യമാകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
മഹാരാഷ്ട്ര നവനിർമാൺ സേനയും കരടിനെതിരെ രംഗത്തു വന്നിരുന്നു. ഹിന്ദി തങ്ങളുടെ മാതൃഭാഷയല്ലെന്നും അത് അടിച്ചേൽപ്പിക്കരുതെന്നുമാണ് മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) വക്താവ് അനിൽ ഷിഡോർ പറഞ്ഞത്. കരട് മാത്രമാണ് ലഭിച്ചതെന്നും ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.