പരപ്പനങ്ങാടി: അഞ്ചപ്പുര റെയിൽവെ ഓവുപാലത്തിനടുത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന പതിനേഴ്കാരിക്ക് നേരെ ലൈംഗികാതിക്രമം. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ക്ലാസ് കഴിഞ്ഞ് സഹപാഠിയെ വീട്ടിലാക്കി തിരിച്ചുവരുന്നതിനിടെ ഒന്നാം റെയിൽവെ ഓവുപാലത്തിനടുത്തെ പാതയോരത്ത് ഇരിക്കുകയായിരുന്ന യുവാവ് കുട്ടിയെ കടന്നുപിടിക്കുകയും കുട്ടിയെ ബലമായി പിടിച്ച് സമീപത്തെ കുറ്റിക്കാട്ടിലേക് കുട്ടിയെ വലിച്ചഴിക്കുകയായിരുന്നു.
വിദ്യാർഥിനി ഭയന്ന് നിലവിളിച്ചതോടെ പ്രദേശവാസികൾ ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി കാമറകൾ പരിശോധിച്ചതായും പ്രാഥമിക പരിശോധനയിൽ പ്രതിയുടെ ചിത്രം വ്യക്തമായതായതായും പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായുമാണ് റിപ്പോർട്ട്.
അഞ്ചപ്പുര റെയിൽവെ ചാമ്പ്രയോരത്തെ ലഹരി മാഫിയയുടെ വിഹാര കേന്ദ്രമാണന്ന് നേരത്തെ പരാതിയുണ്ട്. എന്നാൽ പട്ടാൽ പകൽ ഇത്തരമൊരു ഭീകര കൃത്യം ആദ്യത്തേതാണ്. ജനങ്ങളും പൊലീസും സഹകരിച്ച് കൊണ്ട് ഇത്തരം സാഹചര്യമില്ലാതാക്കാൻ സ്ഥിരം ജനകീയ പ്രതിരോധ സംഘടിത ശക്തി ഉയർന്നു വരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി മലബാർ ബാവ ഹാജി, മർച്ചൻ്റസ് അസോസിയേഷൻ പ്രസിഡൻറ് അശ്റഫ് കുഞ്ഞാവാസ് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.