അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിലെ അന്വേഷണത്തിലാണ് അരീക്കോട് എസ്.എച്ച്.ഒ എം. അബ്ബാസ് അലിയുടെ നേതൃത്വത്തിൽ പോക്സോ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി മുമ്പ് പീഡന കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജൂനിയർ എസ്.ഐ യു.കെ. ജിതിൻ, എ.എസ്.ഐ കബീർ, സി.പി.ഒമാരായ രാഹുൽ, ഷിബു, സജീർ, സ്വയംപ്രഭ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.