വിതുര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിെച്ചന്ന സംഭവത്തിൽ മതപ്രഭാഷകൻ ഷെഫീക്ക് അൽഖാസിമിക്കെതിരെ വിതുര പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.
സംഭവത്തെതുടർന്ന് തൊ ളിക്കോട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം സ്ഥാനത്തുനിന്ന് ഖാസിമിയെ ജമാഅത്ത് കമ്മിറ്റി പുറത്താക്കിയിരുന്നു. എന്നാൽ, പെൺകുട്ടിയോ ബന്ധുക്കളോ പരാതി നൽകാത്ത സാഹചര്യത്തിൽ ഇമാം സ്ഥാനത്തുനിന്ന് ഖാസിമിയെ പുറത്താക്കാനുള്ള കാരണം ജമാഅത്ത് പ്രസിഡൻറിൽനിന്ന് മൊഴിയായി രേഖപ്പെടുത്തിയാണ് കേസെടുത്തത്.
ഒരാഴ്ച മുമ്പ് സ്കൂൾ വിട്ട് വരികയായിരുന്ന 10ാം ക്ലാസ് വിദ്യാർഥിനിയെ തെൻറ ഇന്നോവ കാറിൽ കയറ്റി ഇയാൾ വനമേഖലയിൽ കൊണ്ടുപോയത്രെ. തൊഴിലുറപ്പ് തൊഴിലാളികൾ ചോദ്യം ചെയ്തപ്പോൾ ഇയാൾ പെൺകുട്ടിയെയും കൊണ്ട് അവിടം വിട്ടു. സംഭവത്തെതുടർന്ന് അഖിലേന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയതായി കൗൺസിലിെൻറ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ അഞ്ചിന് അറിയിച്ചിരുന്നു.
എന്നാൽ, അച്ചടക്കലംഘനം എന്താണെന്നത് സംബന്ധിച്ച് വിശദീകരിച്ചിരുന്നില്ല. കൗൺസലിങ്ങിന് വിധേയമാക്കി പെൺകുട്ടിയുടെയും ദൃക്‌സാക്ഷികളായ സ്ത്രീകളുടെയും മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് ആരംഭിച്ചു. തട്ടിക്കൊണ്ടുപോകൽ, സംശയിക്കപ്പെടുന്ന ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.