തിരുവനന്തപുരം: ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ പോലും ഭരണകൂട അധികാരങ്ങൾ ഉപയോഗിച്ചുതന്നെ രാജ്യത്ത് കവരുകയാണെന്നും ന്യൂനപക്ഷങ്ങെള ശത്രുപക്ഷത്ത് നിർത്തുന്ന നിയമങ്ങൾക്ക് രൂപം നൽകുകയാെണന്നും സ്പീക്കർ എം.ബി. രാജേഷ്.
ന്യൂനപക്ഷങ്ങൾ സാമ്പത്തികമായും സാമൂഹികമായും മാത്രമല്ല, രാഷ്ട്രീയമായും പാർശ്വവത്കരിക്കുകയോ പുറന്തള്ളെപ്പടുകയോ ആണ്. ജനാധിപത്യം ഭൂരിപക്ഷത്തിെൻറ വാദം മാത്രമല്ലെന്ന കാര്യം ഉറക്കെപ്പറയേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം അയ്യൻകാളി ഹാളിൽ നിർവഹിക്കുകയായിരുന്നു സ്പീക്കർ.
ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഭരണഘടന വ്യവസ്ഥകൾ പോലും ലംഘിക്കപ്പെടുകയോ സത്ത ചോർത്തിക്കളയുകയോ ചെയ്യുന്ന സ്ഥിതി രാജ്യത്തുണ്ട്. ബഹുസ്വര സമൂഹങ്ങളുടെ മുന്നോട്ട് പോക്കിന് ഏറ്റവും അനിവാര്യം ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പുവരുത്തുകയാണ്. രണ്ടാംതരം പൗരന്മാരായല്ല ന്യൂനപക്ഷങ്ങളെ കണക്കാക്കുന്നതെന്ന് ഉറപ്പുവരുത്തിയാലേ മതനിരപേക്ഷതയും ജനാധിപത്യവും വിജയിക്കൂ. മതരാഷ്ട്രവാദം പ്രത്യയശാസ്ത്രപരമായി സ്വീകരിക്കുന്നിടങ്ങളിൽ ശത്രുപക്ഷത്ത് കാണുന്നത് ന്യൂനപക്ഷങ്ങളെയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി ആൻറണി രാജു അധ്യക്ഷത വഹിച്ചു. മന്ത്രി വി. അബ്ദുറഹിമാൻ, പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി, നെയ്യാറ്റിൻകര രൂപത മെത്രാൻ ഡോ. വിൻസെൻറ് സാമുവൽ, അഡ്വ. ഹരീഷ് വാസുദേവൻ, സ്വാമി സന്ദീപാനന്ദ ഗിരി, എസ്. രഘുവരൻ, മുഹമ്മദ് ഇസ്മാഈൽ കുഞ്ഞ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.