തിരുവനന്തപുരം: സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അനുപാതം മാറ്റി സർക്കാർ ഉത്തരവിറങ്ങി. സ്കോളർഷിപ്പുകൾ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ജനസംഖ്യാനുപാതികമായി പുനഃക്രമീകരിക്കാൻ ഉത്തരവിൽ പറയുന്നു. 2011ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ അർഹതയുള്ള പാഴ്സി ഉൾപ്പെടെയുള്ള എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും (മുസ്ലിം 26.56 ശതമാനം, ക്രിസ്ത്യൻ 18.38, ബുദ്ധർ 0.01, ജൈൻ 0.01, സിഖ് 0.01) നൽകുന്നതിനും ഉത്തരവിൽ നിർദേശിക്കുന്നു.
ഒരു വിഭാഗത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ ജനസംഖ്യാനുപാതത്തിൽ അനുവദിക്കാനും ന്യൂനപക്ഷ സമുദായത്തിൽനിന്ന് അർഹരായ അപേക്ഷകരുള്ള പക്ഷം, നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന തുകയിലോ എണ്ണത്തിലോ കുറവ് വരുത്താതെ നടപ്പാക്കാനും ഉത്തരവിൽ നിർദേശിക്കുന്നു. മുസ്ലിം വിഭാഗത്തിന് 80 ശതമാനവും ലത്തീൻ, പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങൾക്ക് 20 ശതമാനവുമായി നൽകിയിരുന്ന സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കാൻ ഹൈകോടതി ഉത്തരവിട്ടിരുന്നു.
വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കുകയും പഠിക്കാൻ സെക്രട്ടറിതല സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച മന്ത്രിസഭാ യോഗമാണ് അനുപാത മാറ്റ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഹൈകോടതി വിധി പാലിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്ന രീതിയിലാണ് പൊതുഭരണ (ന്യൂനപക്ഷ ക്ഷേമ) വകുപ്പിെൻറ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.