പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ മീറ്റ് ദി പ്രെസ്സിൽ

ന്യൂനപക്ഷ സ്​കോളർഷിപ്പ്​: യു.ഡി.എഫ്​ നിലപാട്​ സഭയിൽ പറയും; ശശീന്ദ്രൻ രാജിവെക്കണമെന്ന്​ വി.ഡി.സതീശൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്​കോളർഷിപ്പ്​ വിഷയത്തിൽ യു.ഡി.എഫിന്‍റെ നിലപാട്​ ഇന്ന്​ സഭയിൽ അവതരിപ്പിക്കുമെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശൻ. പ്രശ്​നം യു.ഡി.എഫ്​ നേതൃയോഗം ചർച്ച ചെയ്​തിട്ടുണ്ട്​. ഇൗ ചർച്ചകളുടെ അടിസ്ഥാനത്തിൽ പ്രശ്​നത്തിൽ യു.ഡി.എഫ്​ നിലപാട്​ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ശശീന്ദ്രൻ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന്​ പിന്നോട്ടില്ലെന്ന്​ വി.ഡി.സതീശൻ വ്യക്​തമാക്കി. ഇതുമായി ബന്ധപ്പെട്ട്​ അടിയന്തര പ്രമേയത്തിന്​ നോട്ടീസ്​ നൽകും. പി.സി.വിഷ്​ണുനാഥായിരിക്കും നോട്ടീസ്​ നൽകുക. ശശീന്ദ്രൻ സ്വമേധയ രാജിവെക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കുണ്ടറയിൽ യുവതിയുടെ പീഡന പരാതി ഒതുക്കി തീർക്കാൻ ശശീന്ദ്രൻ ഇടപെട്ടുവെന്നാണ്​ ആരോപണം. ഇക്കാര്യത്തിൽ ശശീന്ദ്രന്‍റെ ഫോൺ സംഭാഷണം പുറത്ത്​ വന്നിരുന്നു.

Tags:    
News Summary - Minority Scholarship: UDF position will be stated in the House; VD Satheesan wants Saseendran to resign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.