ന്യൂനപക്ഷ ക്ഷേമവുമവുമായി ബന്ധപ്പെട്ട ഹൈകോടതി വിധി തെറ്റിദ്ധരിപ്പിക്കുന്നത്‌; സർക്കാർ അപ്പീൽ നൽകണം -എസ്‌.ഐ.ഒ

കോഴിക്കോട്‌: മുസ് ലിം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട സച്ചാർ കമ്മിറ്റി റിപ്പോർട്ട് കേരളത്തിൽ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ക്ഷേമ പദ്ധതികൾ നൂറു ശതമാനം മുസ് ലിം വിഭാഗത്തിന്‌ അവകാശപ്പെട്ടതാണെന്ന് എസ്‌.ഐ.ഒ. വസ്തുതകൾ കണക്കിലെടുക്കാത്ത ഹൈകോടതി വിധിയോട് ഒരു നിലക്കും യോജിക്കാൻ കഴിയില്ല. യാഥാർഥ്യങ്ങൾ മറച്ചുവെച്ചുള്ള കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്നും എസ്‌.ഐ.ഒ ആവശ്യപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പരിശീലനം ആരംഭിക്കാനുള്ള ഈ പദ്ധതി നൂറു ശതമാനം മുസ്‌ലിം വിഭാഗത്തിനുള്ളതാണ്. കാലക്രമേണ അത് ഇരുപത് ശതമാനം പരിവർത്തിത ക്രിസ്ത്യാനികൾക്കും ലത്തീൻ കത്തോലിക്ക വിഭാഗത്തിനും കൂടി കൊടുക്കുന്ന ഒരു വകുപ്പ് എഴുതി ചേർക്കുകയാണ് ഉണ്ടായത്. അന്ന് മുതൽ ഉയർന്നു വരുന്ന ഒരു ദുരാരോപണമാണ് ന്യൂനപക്ഷത്തിന് കിട്ടുന്നതിൽ എങ്ങനെയാണ് എൺപത് ശതമാനം മുസ് ലിംകൾ എടുക്കുന്നത് എന്ന്. ഈ ദുരാരോപണത്തെ ബലപ്പെടുത്തുന്ന വിധിയാണ്‌ കോടതി ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്‌.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ കേരളത്തില്‍ മുസ്‌ലിംകളുടെ ഉന്നമനത്തിനായി നടപ്പാക്കേണ്ട പദ്ധതികളുടെ പഠനത്തിനായി നിയോഗിച്ച പാലോളി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് 2011ല്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി പ്രത്യേക സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ന്യൂനപക്ഷ വകുപ്പിന്‍റെ കീഴില്‍ നടപ്പാക്കിയ ഈ പദ്ധതി മുസ്‌ലിംകളുടെ പ്രശ്‌നം പഠിച്ച് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അവര്‍ക്കായി മാത്രം അനുവദിച്ചതായിരുന്നു. പിന്നീട് 2015ലാണ് ഈ പദ്ധതിയില്‍ 80:20 എന്ന അനുപാതത്തില്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെ കൂടി ഉള്‍പെടുത്താന്‍ തീരുമാനിച്ചത്. ഇത് യഥാര്‍ഥത്തില്‍ പദ്ധതിയുടെ ഉദ്ദേശ്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാറിന്‍റെ തെറ്റായ നിലപാടായിരുന്നു. സര്‍ക്കാര്‍ പദ്ധതിയുടെ യഥാര്‍ഥ ഉദ്ദേശ്യം വ്യക്തമാക്കാതെ പുറപ്പെടുവിച്ച ഓര്‍ഡറാണ് ഇപ്പോള്‍ കോടതി റദ്ദ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ പ്രചാരണങ്ങളുടെ ഭാഗമായാണ് ഇത്തരം വാദങ്ങള്‍ ഉയര്‍ന്നുവന്നത്.

സച്ചാർ കമ്മിറ്റിയുടെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് മാത്രം അവകാശപ്പെട്ട ഈ ക്ഷേമപദ്ധതികൾ നടപ്പിലാക്കാനുള്ള ഉത്തരവ്‌ പുറപ്പെടുവിക്കൽ മാത്രമാണ്‌ നീതിയെന്നും ഈ വിഷയത്തിൽ സംഭവിച്ച വീഴ്ച്ചകൾ പരിഹരിക്കാനും തിരുത്താനും കോടതി വിധിക്കെതിരെ അപ്പീലിന്‌ പോകാനും സർക്കാർ തയ്യാറാകണമെന്നും സമുദായത്തിന്‍റെ അവകാശങ്ങൾ ഹനിക്കാൻ അനുവദിക്കുകയില്ലെന്നും എസ്‌.ഐ.ഒ സെക്രട്ടറിയേറ്റ്‌ അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ഇ.എം. അംജദലി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സലാഹുദ്ദീന്‍, സെക്രട്ടറിമാരായ സഈദ് കടമേരി, വാഹിദ് ചുള്ളിപ്പാറ, റഷാദ് വി.പി, ഷറഫുദ്ദീന്‍ നദ്വി, ഷമീര്‍ ബാബു, തശ്‌രീഫ് കെ.പി, അഡ്വ അബ്‌ദുൽ വാഹിദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    
News Summary - Minority Welfare scheme: Government should file an appeal - SIO

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.