സൗഹൃദത്തിന്‍െറ പെരുമ അറിയാന്‍ വംഗനാട്ടില്‍നിന്ന് രണ്ട് പ്രഫസര്‍മാര്‍

കോഴിക്കോട്: കേട്ടുപരിചയിച്ച കോഴിക്കോടന്‍ സൗഹൃദപ്പെരുമ നേരിട്ടറിയാന്‍ വംഗനാട്ടില്‍നിന്ന് രണ്ട് പ്രഫസര്‍മാര്‍. കല്‍ക്കത്ത സര്‍വകലാശാലയിലെ ഇസ്ലാമിക് ചരിത്രപഠനവകുപ്പിലെ ഡോ. സ്വാതി ബിശ്വാസും ഡോ. സുതാപ സിന്‍ഹയുമാണ് കോഴിക്കോട്ടത്തെിയത്. പൈതൃകസ്മാരകങ്ങളായ കുറ്റിച്ചിറയിലെ മിശ്കാല്‍ പള്ളിയും തളി ക്ഷേത്രവും സന്ദര്‍ശിച്ച ഇവര്‍ സാമൂതിരി രാജാവിനെയും കണ്ട ശേഷമാണ് കോഴിക്കോട് വിട്ടത്.

മുഗള്‍കാലത്തെ ഇന്ത്യന്‍ വാസ്തുശില്‍പകലയിലെ പഠനത്തിന്‍െറ ഭാഗമാണ് സന്ദര്‍ശനം. മലബാറിലെ ഹിന്ദു-മുസ്ലിം സൗഹൃദത്തിന്‍െറ നിത്യസ്മാരകങ്ങളാണ് തളിക്ഷേത്രവും മിശ്കാല്‍ പള്ളിയുമെന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. സാംസ്കാരിക പൈതൃകമെന്നതിലുപരി നാടിന്‍െറ ഐക്യംകൂടിയാണ് ക്ഷേത്രം-പള്ളി നിര്‍മാണത്തില്‍ പ്രതിഫലിച്ചത്. വാസ്തുശില്‍പകലയില്‍ കാണുന്ന താരതമ്യം ഇരു വിഭാഗക്കാര്‍ തമ്മിലെ സൗഹൃദത്തിന്‍െറ അടയാളംകൂടിയാണ്.

മതേതരത്വ സങ്കല്‍പംതന്നെ ആശങ്ക നേരിടുന്ന പുതിയ കാലത്ത് കോഴിക്കോടിന്‍െറ പാരമ്പര്യത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും ഇരുവരും പറഞ്ഞു. മിശ്കാല്‍ പള്ളിയിലത്തെിയ ഇവരെ സെക്രട്ടറി മുഹമ്മദലി, പി.കെ.എം. കോയ എന്നിവര്‍ സ്വീകരിച്ചു. പള്ളിക്കു സമീപത്തെ പഴയ തറവാടുകളും ഇവര്‍ സന്ദര്‍ശിച്ചു. സാമൂതിരി കോവിലകത്തത്തെിയ ഇവര്‍ രാജാവ് കെ.പി. ഉണ്ണിയനുജന്‍ രാജയെയും കണ്ടു. ചരിത്രവും വര്‍ത്തമാനവും ചോദിച്ചറിഞ്ഞ സംഘം ഏറെ നേരത്തിനുശേഷമാണ് കോവിലകം വിട്ടത്.

വൈകീട്ട് തളി ക്ഷേത്രത്തിലും ഇവരത്തെി. മമ്പാട് എം.ഇ.എസ് കോളജിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് ഇരുവരും കേരളത്തിലത്തെിയത്. എം.ഇ.എസ് കോളജിലെ ഇസ്ലാമിക് ചരിത്ര പഠനവകുപ്പ് മേധാവി അബ്ദുല്‍ വാഹിദ്, കോമേഴ്സ് വിഭാഗം അസി. പ്രഫസര്‍ കെ.സി. സിറാജുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - mishkal palli in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.