പാലക്കാട്: സാമൂഹികനീതി വകുപ്പിനു കീഴിലുള്ള നിർഭയകേന്ദ്രത്തിൽനിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി. പോക്സോ കേസ് അതിജീവിതയുള്‍പ്പെടെ 17 വയസ്സുള്ള രണ്ടു കുട്ടികളെയും 14കാരിയെയുമാണ് 17ന് രാത്രി മുതല്‍ കാണാതായത്.
ജില്ല ആശുപത്രിക്കു സമീപത്തെ സഖി കേന്ദ്രത്തിൽനിന്ന് സുരക്ഷാ ജീവനക്കാരന്റെ കണ്ണുവെട്ടിച്ചാണ് മൂവരും രക്ഷപ്പെട്ടത്. തിരുവോണദിനം നിർഭയകേന്ദ്രത്തിൽനിന്നിറങ്ങിയശേഷം അധികൃതർ പിടികൂടിയാണ് സഖി കേന്ദ്രത്തിൽ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് രക്ഷപ്പെട്ട ഇവരെ കണ്ടെത്താൻ നാല് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് 17 വയസ്സുകാരി ബുധനാഴ്ച ഉച്ചക്കുശേഷം വീട്ടിലെത്തിയത്.
വീട്ടിലേക്കു പോകണമെന്ന ആഗ്രഹത്താലാണ് രക്ഷപ്പെട്ടതെന്നാണ് പെണ്‍കുട്ടി നല്കിയ മൊഴി. മറ്റുള്ളവരും വീട്ടിലേക്കു പോകുമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും മൊഴിയിലുണ്ട്. ഇവർക്കായി ബുധനാഴ്ച രാത്രി ഏറെ വൈകുംവരെ പൊലീസ് അന്വേഷണം തുടര്‍ന്നിരുന്നു.
ഇതിനിടെ നാട്ടുകല്ലില്വെച്ചാണ് സുഹൃത്തിനൊപ്പം 17കാരിയായ രണ്ടാമത്തെ പെൺകുട്ടിയെ പിടികൂടിയത്. 14കാരിയും മണ്ണാര്ക്കാട്ടെത്തിയിരുന്നു. ബസിറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മറ്റൊരു പെണ്‍കുട്ടിയെ തമിഴ്നാട്ടിലെ ബന്ധുവീട്ടില്‍നിന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.