ജസ്നയുടെ തിരോധാനം; തടവുകാരന്‍റെ മൊഴിയെടുത്ത് സി.ബി.ഐ

തിരുവനന്തപുരം: കോട്ടയം എരുമേലിയിൽ കാണാതായ ജസ്നക്കായി നടത്തുന്ന അന്വേഷണത്തിന്‍റെ ഭാഗമായി ജയിലിൽ കഴിയുന്ന പ്രതിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി. ഇയാൾക്ക് നേരിട്ട് അറിവില്ലെങ്കിലും നേരത്തേ ജയിലിൽ ഒപ്പം കഴിഞ്ഞയാൾക്ക് ജസ്നയുടെ വിവരങ്ങൾ അറിയാമെന്ന സൂചനയാണ് ലഭിച്ചത്. സി.ബി.ഐ ഇക്കാര്യം പരിശോധിക്കുന്നുണ്ടെങ്കിലും കഴമ്പുണ്ടെന്ന് കരുതുന്നില്ല.

മാസങ്ങൾക്കു മുമ്പാണ് തനിക്ക് ജസ്ന തിരോധാനത്തിൽ ചില കാര്യങ്ങൾ അറിയാമെന്ന് തടവുകാരൻ സി.ബി.ഐയെ ടെലിഫോണിൽ അറിയിച്ചത്. പൊലീസ് പൂജപ്പുര ജയിലിലെത്തി മൊഴിയെടുത്തു. മറ്റൊരു ജയിലിൽ കഴിയവെ സെല്ലിൽ ഒപ്പമുണ്ടായിരുന്ന പത്തനംതിട്ട സ്വദേശിയായ മോഷണക്കേസ് പ്രതി ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്ന് പറഞ്ഞതായി ഇയാൾ മൊഴി നൽകി. പത്തനംതിട്ട സ്വദേശി ഒളിവിലാണ്. ഇയാൾക്ക് തിരോധാനത്തെക്കുറിച്ച് അറിയാൻ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് സി.ബി.ഐ.

2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജസ്നയെ കാണാതായത്. ക്രൈംബ്രാഞ്ച് അടക്കം അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. തുടർന്ന് സി.ബി.ഐക്ക് കൈമാറി. വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചതോടെ നിരവധി പേരാണ് സമീപിക്കുന്നത്.

Tags:    
News Summary - missing of Jasna; CBI took the prisoner's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.