ഷാർജ: കോവിഡ് പ്രതിസന്ധികാലത്ത് നാട്ടിലേക്ക് മടങ്ങാൻ വഴിതേടുന്നവർക്കായി കരുതലിെൻറ വിമാനമുയരുന്നു. പ്രവാസ ഇന്ത്യൻ സമൂഹത്തിെൻറ മുഖപത്രമായ ഗൾഫ് മാധ്യമവും മീഡിയാ വണും ചേർന്ന് ആരംഭിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷെൻറ ഭാഗമായാണ് ഷാർജയിൽനിന്ന് കൊച്ചിയിലേക്ക് പ്രത്യേക വിമാനം ചാർട്ടർ ചെയ്യുന്നത്.
എലൈറ്റ് ഗ്രൂപ്പ് ഒാഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാറിെൻറ പിന്തുണയോടെയാണ് ഇത് സാധ്യമാക്കുന്നത്. ജൂൺ 30ന് ഉയരുന്ന വിമാനത്തിൽ തികച്ചും അർഹരും അത്യാവശ്യക്കാരുമായ എൺപതിലേറെ പേർ കൊച്ചിയിലേക്ക് പുറപ്പെടും. പങ്കുവെപ്പിെൻറയും സഹാനുഭൂതിയുടെയും നാം പഠിച്ച പാഠങ്ങൾ പ്രയോഗവത്കരിക്കേണ്ട ഏറ്റവും നിർണായക ഘട്ടമാണിതെന്നും ഗൾഫിലെ ഇന്ത്യൻ ജനതയുടെ ഹൃദയത്തുടിപ്പായ ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷനുമായി കൈകോർക്കുന്നത് ഒരു ദൗത്യനിർവഹണമായി താൻ കരുതുന്നുവെന്നും ആർ. ഹരികുമാർ വിമാന പ്രഖ്യാപന വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പി.പി.ഇ കിറ്റ് ഉൾപ്പെടെ എല്ലാ സുരക്ഷാ മുൻകരുതലുകളും ഒരുക്കിയാണ് യാത്രക്കാരെ നാട്ടിലെത്തിക്കുക. എലൈറ്റ് ഗ്രൂപ്പ് ജീവനക്കാർക്കും അർഹരായ മറ്റു യാത്രക്കാർക്കുമായി കഴിഞ്ഞയാഴ്ചയും പ്രത്യേക വിമാനം ചാർട്ടർ ചെയ്തിരുന്നു. ഇതിനകം നൂറ്റമ്പതിലേറെ ആളുകളെയാണ് യു.എ.ഇയിൽനിന്ന് മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിൽ നാട്ടിലെത്തിച്ചത്.
എംബസിയിൽനിന്നും കോൺസുലേറ്റിൽനിന്നും ടിക്കറ്റ് ലഭിക്കാൻ താമസിക്കുന്നത് പല പ്രവാസികളിലുമുണ്ടാക്കുന്ന പ്രയാസങ്ങളും മാനസിക സംഘർഷങ്ങളും ഗൗരവമായെടുത്താണ് യാത്ര വേഗത്തിലാക്കാൻ ചാർേട്ടഡ് വിമാനം ഒരുക്കുന്നതെന്ന് ഗൾഫ് മാധ്യമം^മീഡിയ വൺ മിഡിൽ ഇൗസ്റ്റ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ പട്ടിക ദേര ട്രാവൽസ് ജനറൽ മാനേജർ ടി.പി. സുധീഷ് ഏറ്റുവാങ്ങി.
ലോക കേരള സഭാംഗം അഡ്വ. ഹാഷിക് തൈക്കണ്ടി, ഗൾഫ് മാധ്യമം^മീഡിയവൺ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം ഒലയാട്ട്, മീഡിയവൺ മിഡിൽ ഇൗസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ജെ.ആർ. ഹാഷിം, ബ്യൂറോചീഫ് സവാദ് റഹ്മാൻ, സീനിയർ റിപ്പോർട്ടർ ടി.എ. ഷിഹാബ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.