തിരുവനന്തപുരം: മിസോറാം ലോട്ടറിയുടെ വിൽപന കേരളത്തിൽ താൽകാലികമായി നിർത്തിവെച്ചു. വിൽപന നിർത്തിവെക്കുന്ന കാര്യം മിസോറാം സർക്കാർ കേരളാ സർക്കാറിനെ രേഖാമൂലം അറിയിച്ചു. ഇതര സംസ്ഥാന ലോട്ടറികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു.
സംസ്ഥാനത്ത് മിസോറം ലോട്ടറി വിൽപന നിരോധിക്കണമെന്ന ആവശ്യത്തിൽ കേരളം ഉറച്ചു നിൽക്കുന്ന പശ്ചാത്തലത്തിൽ മലയാളത്തിലെ ചില പത്രങ്ങളിൽ മിസോറം ലോട്ടറി ഡയറക്ടർ പരസ്യം നൽകിയിരുന്നു. മിസോറം ലോട്ടറിയോടുള്ള കേരള സർക്കാറിെൻറ നിലപാട് അന്യായമാണെന്നും നിയമപ്രകാരമാണ് ലോട്ടറി വിൽപനയെന്നും മിസോറം സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.