എം.ജെ. ജോബിന്‍റെ വീട് തല്ലിത്തകർത്തത് അധമരാഷ്ട്രീയം; പിണറായി ക്രിമിനലുകളെ നിയന്ത്രിക്കണം -പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊതുപണം ധൂർത്തടിച്ച് നടത്തുന്ന നവകേരള സദസിന്‍റെ പേരിൽ ആലപ്പുഴയിൽ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതിന് പിന്നാലെ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബിന്‍റെ വീട് തല്ലിത്തകർക്കുകയും അദ്ദേഹത്തിന്‍റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് അധമ രാഷ്ട്രീയമാണ്. ക്രിമിനലുകളെ നിയന്ത്രിക്കാൻ പിണറായി വിജയനും സി.പി.എമ്മും തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

സി.പി.എം ക്രിമിനലുകളുടെ ആക്രമണത്തെ രക്ഷാപ്രവർത്തനമെന്ന് ന്യായീകരിച്ച് കലാപത്തിന് ആഹ്വാനം നൽകിയ മുഖ്യമന്ത്രി കേരളത്തെ കലാപഭൂമിയാക്കി മാറ്റുകയാണ്. ആഭ്യന്തര വകുപ്പ് മന്ത്രിയെന്ന പദവി മറന്ന് ക്രിമിനൽ സംഘവുമായി സഞ്ചരിക്കുന്ന പിണറായി ഗുണ്ടാത്തലവന്‍റെ നിലയിലേക്ക് അധഃപതിച്ചിരിക്കുകയാണ്.

രാഷ്ട്രീയ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുള്ള രക്ഷാപ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ അതേ നാണയത്തിൽ ഞങ്ങൾക്കും തിരിച്ചടിക്കേണ്ടി വരും. അധികാരത്തിന്‍റെ ധാർഷ്ട്യത്തിൽ പിണറായി വിജയന് മാത്രമല്ല കൊടും ക്രിമിനലുകളായ അണികൾക്കും സമനില തെറ്റിയിരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. 

Tags:    
News Summary - MJ Job's house was struck by low politics; Pinarayi Vijayan must control criminals - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.