എം.കെ മുനീര്‍ ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായേക്കും

കോഴിക്കോട്: നിയമസഭയിലെ മുസ്ലിം ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറെ ഈ മാസം 22ന് തെരഞ്ഞെടുക്കും. എം.കെ മുനീറിനെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. നിലവിൽ പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറാണ് എം.കെ മുനീർ. പി.കെ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് നിയമസഭയില്‍ ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറുടെ സ്ഥാനം ഒഴിവുവന്നത്. 

22ന് പാണക്കാട്ട് ചേരുന്ന ലീഗ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗമാണ് പുതിയ ലീഡറുടെ കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം, എം.കെ മുനീറിന് താൽകാലിക ചുമതല മാത്രം നല്‍കിയാല്‍ മതിയെന്ന അഭിപ്രായം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിനുണ്ട്. വേങ്ങരയില്‍ നിന്നും കെ.പി.എ മജീദിനെ നിയമസഭയിലെത്തിച്ച് അദ്ദേഹത്തിന് ലീഡര്‍ പദവി നൽകണമെന്നാണ് ഈ വിഭാഗത്തിന്‍റെ നിലപാട്.

മുനീര്‍ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡറായാല്‍ ഡെപ്യൂട്ടി ലീഡര്‍ പദവിയിലേക്ക് പുതിയ ആളെ നിശ്ചയിക്കേണ്ടി വരും. വി.കെ ഇബ്രാഹിം കുഞ്ഞ്, ടി.എ അഹ്മദ് കബീർ, പി.കെ അബ്ദുറബ്ബ് എന്നിവരെയാണ് ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Tags:    
News Summary - mk muneer league parliamentary leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.