കോഴിക്കോട്: വഖഫ് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിംലീഗിനെതിരെ നടത്തിയ വിമര്‍ശനത്തോട് പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീർ എം.എൽ.എ. ലീഗ് മതസംഘടനയാണോയെന്ന പിണറായിയുടെ പ്രസ്താവനക്ക് പിണറായി കമ്യൂണിസ്റ്റാണോയെന്ന മറുചോദ്യമാണ് മുനീർ ഉയർത്തിയത്. കമ്യൂണിസ്റ്റുകാർ പോലും പിണറായിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് എന്തു ചെയ്യണമെന്നതിന് എ.കെ.ജി സെൻററിെൻറ തീട്ടൂരം ആവശ്യമില്ല. മുസ്‌ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ എന്ന് ചോദിക്കുന്ന പിണറായി വിജയനോട് തങ്ങൾക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് അദ്ദേഹം കമ്യൂണിസ്റ്റാണോ എന്നാണ്. കമ്യൂണിസത്തിെൻറ പഴയകാല നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ പിണറായി കമ്യൂണിസ്റ്റല്ല എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത് -മുനീർ പറഞ്ഞു.
നിയമസഭയിൽ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തോട് മുഖ്യമന്ത്രി ധാർഷ്ട്യത്തിൽ സംസാരിക്കരുത്. അത് വീട്ടിൽ പറഞ്ഞാൽ മതി. ഞങ്ങളുടെ തലയിൽ കയറി ഞരങ്ങണ്ട. ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ല എന്നത് മതങ്ങളെ ഹൈജാക്ക് ചെയ്യലാണ്. മൊത്തം മതനിരാസം സൃഷ്ടിക്കാനാണ് സി.പി.എം ശ്രമം.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്ന തീരുമാനം ഏതെങ്കിലും പള്ളികളിൽ എടുത്തതല്ല. അത് നിയമസഭയിൽ എടുത്തതാണ്. നിയമസഭയിലെ ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിൽ ഞങ്ങൾ മിണ്ടരുത് എന്നാണോ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിെൻറ തീട്ടൂരം വേറെ ആളുകളോട് കാണിച്ചോട്ടെ. ലീഗിെൻറ മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ട അദ്ദേഹത്തിന് സ്ഥലജല ഭ്രമം സംഭവിച്ചിരിക്കുന്നു. മുഖ്യമന്ത്രി പറഞ്ഞതു മുഴുവൻ വാസ്തവ വിരുദ്ധമാണ്. നിയമസഭയിൽ വഖഫ് നിയമം നിരാകരിക്കണമെന്ന പ്രമേയമാണ് ഞങ്ങൾ കൊണ്ടുവന്നത്. കേസ് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും മുനീർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.