പൊതുവേദിയില്‍ സ്ത്രീകളെ വിലക്കുന്നത് ലീഗ് നയമല്ല -എം.കെ. മുനീര്‍

കോഴിക്കോട്: പൊതുവേദിയില്‍ സ്ത്രീകള്‍ സംസാരിക്കേണ്ടെന്ന് മുസ്ലിം ലീഗിന് നിലപാടില്ളെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ സംസ്ഥാന വനിതാ ലീഗ് പ്രസിഡന്‍റ് ഖമറുന്നിസ അന്‍വര്‍ സംസാരിക്കുന്നത് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി വിലക്കിയെന്ന വിവാദം സംബന്ധിച്ച ചോദ്യത്തോട് കോഴിക്കോട് പ്രസ്ക്ളബില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തോടനുബന്ധിച്ച പരിപാടികളില്‍തന്നെ അഡ്വ. നൂര്‍ബീന റഷീദ്, ഒൗട്ട്ലുക്ക് അസി. എഡിറ്റര്‍ ബാഷ സിങ് എന്നിവരടക്കം സംസാരിച്ചിട്ടുണ്ട്. രാത്രി പത്തുമണിയോടെ പരിപാടി അവസാനിപ്പിക്കണമെന്ന പൊലീസ് നിര്‍ദേശം കാരണമാണ് ഖമറുന്നിസ അന്‍വറിന് പ്രസംഗിക്കാന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - mk muneer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.