കോഴിക്കോട്: കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ രാഘവനെതിരെ പുതിയ പരാതിയുമായി എൽ.ഡി.എഫ്. നാമനിർദേശപത്രികയിൽ വി വരങ്ങൾ മറച്ചുവെച്ചെന്നാണ് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പ രാതിയിൽ ആരോപിക്കുന്നത്.
ഇരിക്കൂറിലെ പെരുമണ്ണയിലുള്ള അഗ്രികോ സൊസൈറ്റിയുടെ പേരിൽ 29,22,32,000 രൂപ റവന്യു റിക്കവറിയുണ്ട്. ഇത് നാമനിർദേശപത്രികയിൽ കാണിച്ചില്ലെന്നാണ് പരാതി. അതേസമയം, റവന്യു റിക്കവറിക്കെതിരെ സർക്കാർ നൽകിയ സ്റ്റേ ഉത്തരവ് മാർച്ച് 31ന് അവസാനിച്ചിരുന്നു.
റവന്യു റിക്കവറി വിവരം പ്രകടനപത്രികയിൽ മറച്ചുവെച്ചത് ചട്ടലംഘനമാണ്. അതുകൊണ്ട് രാഘവന്‍റെ സ്ഥാനാർഥിത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
തെരഞ്ഞെടുപ്പ് പ്രചരണ തിരക്കിലാണെന്നും വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നും എം.കെ രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.