കോട്ടയം: കേരള കോൺഗ്രസിന് ലഭിച്ച രാജ്യസഭ സീറ്റിലേക്ക് കെ.എം. മാണി തന്നെ മത്സരിക്കണമെന്ന് പാർട്ടി എം.എൽ.എമാർ. മാണിക്ക് അസൗകര്യം ഉണ്ടെങ്കിൽ മകനും എം.പിയുമായ ജോസ് കെ. മാണി മത്സരിക്കേട്ടയെന്നും എം.എൽ.എമാർ അഭിപ്രായപ്പെട്ടേതാടെ നേതൃത്വം ആശയക്കുഴപ്പത്തിൽ. പാർലമെൻററി പാർട്ടി യോഗത്തിനുശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ രാജ്യസഭയിലേക്ക് മത്സരിക്കാൻ താനില്ലെന്ന് മാണി വ്യക്തമാക്കിയിരുന്നു.
ജോസ് കെ. മാണി മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, എം.എൽ.എമാർ മാണി മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഉമ്മൻ ചാണ്ടിയും ദേശീയ രാഷ്ട്രീയത്തിൽ സജീവമാകുന്ന സാഹചര്യത്തിൽ മാണിയും ദേശീയ രാഷ്ട്രീയത്തിൽ വേണമെന്നും എം.എൽ.എമാർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ െഎക്യനിര രൂപപ്പെടുന്നതിനാൽ കേരള കോൺഗ്രസിെൻറ രാഷ്ട്രീയസാധ്യതകൾ വർധിക്കും. അതിന് മാണിയുടെ സാന്നിധ്യം വേണമെന്ന നിലപാടിലാണ് എം.എൽ.എമാർ.
അതിനിടെ, മാണിക്കും മകനും അല്ലാതെ മറ്റാർക്കും സീറ്റ് നൽകാനാവില്ലെന്ന് ചില എം.എൽ.എമാർ നിലപാടെടുത്തത് പാർട്ടിയിൽ പ്രതിസന്ധിക്കും ഇടയാക്കി. പി.ജെ. ജോസഫും സി.എഫ്. തോമസും മറ്റ് ചിലരുടെ പേര് ചൂണ്ടിക്കാട്ടിയെങ്കിലും അതും വിവാദമായി. അപ്രതീക്ഷിതമായി ലഭിച്ച രാജ്യസഭ സ്ഥാനാർഥിത്വത്തെച്ചൊല്ലി തർക്കം വേണ്ടെന്നും അഭിപ്രായം ഉയർന്നു. മാണിയെ രാജ്യസഭയിലേക്ക് അയക്കാനാണ് ആലോചനയെങ്കിലും പാലയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നേക്കുമെന്നത് നേതൃത്വത്തെ മാറ്റി ചിന്തിപ്പിക്കുന്നുണ്ട്. ജോസ് കെ. മാണിയുടെ പേര് പരിഗണനക്ക് വന്നത് അങ്ങനെയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്ക്കുന്നതിനാല് ഇനി ഒരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ജോസ് കെ. മാണിക്ക് അനുകൂല ഘടകമായി. യു.ഡി.എഫുമായി ആലോചിച്ച് തീരുമാനം പ്രഖ്യാപിക്കാമെന്ന് പൊതുധാരണയും പാര്‍ലമെൻററി പാർട്ടി യോഗത്തിൽ കൈക്കൊണ്ടു. യു.ഡി.എഫിന് കൂടി സ്വീകാര്യനായ വ്യക്തിയാകണം രാജ്യസഭയിലേക്ക് പോകേണ്ടതെന്നും എം.എൽ.എമാര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.