തിരുവനന്തപുരം. ഇസ്ലാമിക പ്രബോധകനും മുജാഹിദ് നേതാവുമായ എം.എം അക്ബറിനെ പൊലീസ് തടഞ്ഞ നടപടി ജനാധിപത്യ വിരുദ്ധവും പൗരാവകാശ നിഷേധവുമാണെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രസിഡന്‍റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയൊക്കെ തീവ്രവാദ മുദ്ര കുത്തി പീഡിപ്പിക്കുന്ന പോലീസ് നടപടികള്‍ ''ഒറിജിനല്‍ തീവ്രവാദി''കള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാവുകയേ ഉളളൂ.
ഫാഷിസത്തിനും ഭരണകൂട ഭീകരതക്കുമെതിരെ ജനാധിപത്യ മര്യാദകള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കളെയും സംഘടനകളെയും തേജോവധം ചെയ്യാനും തകര്‍ക്കാനും സര്‍ക്കാരുകള്‍ തയ്യാറാവുന്നത് നിയമ വാഴ്ചക്ക് ഭീഷണിയും രാജ്യത്തിന്‍റെ യശ്ശസിന് കളങ്കവുമാണെന്ന് അബ്ദുസ്സലീം മൗലവി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.