??.???. ?????

പകർച്ചപ്പനി: അടിയന്തര നടപടി കൈക്കൊള്ളണമെന്ന്​ എം.എം ഹസൻ

തിരുവന്തപുരം:സംസ്ഥാനമൊട്ടുക്ക് പകർച്ചാ പനി പടർന്ന് പിടിച്ച് 100 കണക്കിന് ആളുകൾ മരണപ്പെടുകയും കുറഞ്ഞത് 2 ലക്ഷത്തോളം പേർ ചികിത്സതേടി സർക്കാർ ആശുപത്രികളിൽ സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ചികിത്സയ്ക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് എം.എം.ഹസ്സൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സർക്കാർ ആശുപത്രികളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രി അവകാശപ്പെടുന്നുണ്ടെങ്കിലും ചികിത്സ തേടിയെത്തുന്ന സാധാരണക്കാരായ രോഗികൾക്ക് കിടക്കയോ, മരുന്നോ, സമയത്തുള്ള ഡോക്ടർമാരുടെ സേവനമോ ലഭിക്കിന്നില്ലായെന്ന് പരാതിയുണ്ട്. ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും അലംഭാവവുവാണ് ഇതിന് കാരണം.ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി അന്യസംസ്ഥാനങ്ങളിൽ നിന്നോ മിലിട്ടറിയിൽ നിന്നോ സഹായം തേടിക്കൊണ്ട് ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണം.

സംസ്ഥാനത്ത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഈ ഗുരുതരാവസ്ഥയെ നേരിടുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ എത്രയും പെട്ടന്ന് പ്രത്യേക മന്ത്രിസഭാ യോഗവും സർവ്വകക്ഷിയോഗവും വിളിക്കണമെന്ന് ഹസ്സൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന പാവപ്പെട്ട രോഗികൾക്ക് യു.ഡി.എഫ് ഭരണകാലത്തെയെന്ന പോലെ റേഷൻ നൽകി സഹായിക്കണമെന്നും പനി ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തികഞ്ഞ പരാജയമായതിനാൽ കൊതുക് ശല്യം വർധിച്ചതുകൊണ്ടാണ് പനിയിത്രയധികം പടർന്ന് പിടിച്ചതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടി കാണിച്ചിട്ടുണ്ട്.

മഴക്കാലപൂർവ്വ ശുചീകരണവും പ്രതിരോധ  പ്രവർത്തനങ്ങളിലും ദയനീയമായി പരാജയപ്പെട്ട സർക്കാരിനെതിരെ പ്രക്ഷോഭത്തിനല്ല മറിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും ഹസ്സൻ അറിയിച്ചു.കേരളമൊട്ടക്കുള്ള കോൺഗ്രസ് പ്രവർത്തകർ നാളെ മുതൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും ഹസ്സൻ ആഹ്വാനം ചെയ്തു.തിരുവനന്തപുരംകോർപ്പറേഷനിൽ വാർഡുകൾ കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തനം നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.മറ്റു ജില്ലാ കോൺഗ്രസ് കമ്മിറ്റികൾക്കും ഇതേ മാതൃക പിന്തുടരേണ്ടതാണെന്നും എം.എം.ഹസ്സൻ പറഞ്ഞു

Tags:    
News Summary - m.m hasan statement about fever

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.