തിരുവനന്തപുരം: സി.പി.െഎ മന്ത്രിമാരിൽ വിശ്വാസമില്ലാത്തതിനാലാണ് നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തീർണം നിർണയിക്കാനുള്ള മന്ത്രിതല സമിതിയിൽ എം.എം. മണിയെയും ഉൾപ്പെടുത്തിയതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ൈകയേറ്റത്തിെൻറ പേരിൽ റദ്ദാക്കിയ ജോയിസ് ജോർജ് എം.പിയുടെ പട്ടയം തിരികെ നൽകാനുള്ള നീക്കത്തിെൻറ ഭാഗമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗവും അന്വേഷണ സംഘവുമെന്നും ഹസൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
പട്ടയം റദ്ദാക്കിയ നടപടി അംഗീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് മന്ത്രി എം.എം മണി. സബ് കലക്ടറെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ൈകയേറ്റക്കാരുടെ ആശാനും കസ്റ്റോഡിയനുമാണ് മണിയാശാൻ. അദ്ദേഹത്തെ സമിതിയിൽ ഉൾപ്പെടുത്തിയത് എന്തിനെന്നത് വ്യക്തമാണ്. അല്ലെങ്കിൽ വൈദ്യുതി മന്ത്രിക്കെന്ത് ഭൂമിയിൽ കാര്യം. നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറക്കുന്നത് കർഷകരുടെ പേരുപറഞ്ഞാണ്. എന്നാൽ, അവിടെയുള്ള ഭൂമിയധികം വൻകിടക്കാരുടേതാണ്. ഉദ്യാനത്തിെൻറ വിസ്തൃതി കുറക്കാനുളള നീക്കം പ്രതിഷേധാർഹമാണ്.
ഫോൺകെണി വിവാദത്തിൽ മന്ത്രിയെ കുറ്റമുക്തമാക്കാനും മാധ്യമസ്ഥാപനത്തെ ശിക്ഷിക്കാനും മുൻകൂട്ടിയുള്ള തിരക്കഥക്കനുസരിച്ച് നടന്ന നാടകമാണ് ജുഡീഷ്യൽ അന്വേഷണവും റിപ്പോർട്ടും. പരാതിക്കാരി ഹാജരായില്ലെന്ന വാദം മന്ത്രിയെ രക്ഷിക്കാനാണ്. ശബ്ദം ആരുടേതെന്ന് വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. നിരപരാധിയാണെങ്കിൽ പിന്നെയെന്തിനാണ് ശശീന്ദ്രൻ രാജിവെച്ചതെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി പിണറായി വിജയന് പത്രപ്പേടിയാണ്. പത്രങ്ങൾക്ക് കൂച്ചുവിലങ്ങിടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇവിടെ ഷാഡോ സെൻസർഷിപ് ഏർപ്പെടുത്തുന്നു. മാധ്യമങ്ങളെ നിയന്ത്രിക്കാൻ രാജസ്ഥാൻ ഒാർഡിനൻസ് പുറപ്പെടുവിച്ചെന്നേ വ്യത്യാസമുള്ളൂ.
ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. യു.ഡി.എഫ് സർക്കാറായിരുന്നെങ്കിൽ സമവായത്തിലൂടെ സംവരണം നടപ്പാക്കുമായിരുന്നു. ഇത്തരമൊരു സംവരണത്തിന് ഭരണഘടനഭേദഗതി വേണമെന്നാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.