തരൂരിനെതിരായ കുറ്റപത്രം രാഷ്ട്രീയ  പ്രതികാരം തീര്‍ക്കാന്‍- എം.എം.ഹസൻ

തിരുവനന്തപുരം: സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചതു രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനാണെന്നു കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍.പ്രധാനമന്ത്രിയേയും സംഘപരിവാരങ്ങളെയും നിശിതമായി വിമര്‍ശിച്ചതിന്റെ പേരില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നിട്ടുണ്ടെന്നു വ്യക്തം. ഫാസിസ്റ്റുകള്‍ മാത്രമേ ഇങ്ങനെ രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്യുകയുള്ളു.

വിമര്‍ശിച്ചതിന്റെ പേരില്‍ നിരവധി ബുദ്ധിജീവികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും ജീവന്‍ തന്നെ നഷ്ടപ്പെട്ടു. ശശി തരൂരിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേതെന്നും ഹസന്‍ പറഞ്ഞു.

ഇത്തരം വില കുറഞ്ഞ നാടകങ്ങള്‍ ജനം തള്ളിക്കളയും. ധിഷണാശക്തിയും സംശുദ്ധ രാഷ്ട്രീയവും കൈമുതലായ ശശി തരൂരിനു ജനഹൃദയങ്ങളില്‍ വലിയ സ്ഥാനമുണ്ടെന്നും ഹസന്‍ പറഞ്ഞു.

Tags:    
News Summary - MM Hassan on Sunandha Pushkar's death row- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.