മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് മഹിജയെ കാണണം –എം.എം. ഹസൻ

വളയം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരഭിമാനം വെടിഞ്ഞ് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ കണ്ട് കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ജിഷ്ണു പ്രണോയിയുടെ വീട്ടില്‍ നിരാഹാരം കിടക്കുന്ന അവിഷ്ണയെയും ബന്ധുക്കളെയും കണ്ട്  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
െപാലീസ് നടപടിയെ ന്യായീകരിക്കുന്ന സി.പി.എം നടപടി ലജ്ജാകരമാണ്. എം.എ. ബേബിയും വി.എസ്. അച്യുതാനന്ദനും കമ്യൂണിസ്റ്റുകാരാണ്. അവര്‍ പറയുന്നതാണ് സത്യം. ഇത് ലോകം മുഴുവന്‍ കണ്ടതാണ്. ഇതുവരെ നടന്ന പൊലീസ് അതിക്രമങ്ങളെയെല്ലാം എതിര്‍ത്തിട്ടുള്ളവരാണ് സി.പി.എമ്മുകാർ.
ജനാഭിപ്രായത്തിന് പുല്ലുവിലപോലും കൽപിക്കുന്നില്ല എന്നതാണ് സി.പി.എമ്മി​െൻറ പ്രസ്താവനയിലൂടെ കാണുന്നത്. മഹിജയെ നീചമായി  വലിച്ചിഴച്ച പൊലീസിനെതിരെ നടപടി സ്വീകരിച്ച് കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എം.എം. ഹസന്‍ പറഞ്ഞു.

ഇപ്പോഴും ഹർത്താലിനോട് യോജിപ്പില്ലെന്ന നിലപാടെന്ന് ഹസൻ

തിരുവനന്തപുരം: ഹർത്താലിനോട് യോജിപ്പില്ലെന്ന നിലപാടാണ് ഇപ്പോഴും തനിക്കുള്ളതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. എന്നാൽ, ത​െൻറ വാദങ്ങളെപ്പോലും ദുർബലപ്പെടുത്തുന്ന ശക്തമായ വികാരമാണ് ജിഷ്ണു പ്രണോയിയുടെ മാതാവിനും കുടുംബാംഗങ്ങൾക്കും എതിരെയുണ്ടായ പൊലീസ് അതിക്രമമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ഹർത്താൽ നിയന്ത്രിക്കണമെന്ന ത​െൻറ നിലപാടിനോട് പാർട്ടി യോജിച്ചിട്ടില്ല. ഹർത്താൽ നിരോധിക്കണമെന്നല്ല നിയന്ത്രിക്കണമെന്നാണ് താൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഇൗർക്കിൽ പാർട്ടികൾപോലും ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് ഇൗ ആവശ്യം ഉന്നയിച്ചതെന്നും ഹസൻ വ്യക്തമാക്കി.

 

Tags:    
News Summary - mm hassan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.