ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന ആവശ്യം തള്ളി

കൊച്ചി: സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം തള്ളി. മൃതദേഹം വൈദ്യപഠനത്തിനായി ഉപയോഗിക്കുമെന്ന് പ്രത്യേക സമിതി അറിയിച്ചു. അനാട്ടമി ആക്ട് അനുസരിച്ചാണ് അനുമതി പത്രമെന്ന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

വിഷയത്തിൽ തീരുമാനം എടുക്കുന്നതിനായി പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫൊറന്‍സിക്, അനാട്ടമി വിഭാഗങ്ങളുടെ മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സമിതിയെ കളമശേരി മെഡിക്കല്‍ കോളജ് നിയോഗിച്ചിരുന്നു.

ലോ​റ​ൻ​സി​ന്‍റെ മൂ​ന്ന്​ മ​ക്ക​ളി​ൽ ഒ​രാ​ളാ​യ ആ​ശ ലോ​റ​ൻ​സാ​ണ്​ പി​താ​വി​ന്‍റെ മൃ​ത​ദേ​ഹം പ​ഠ​നാ​വ​ശ്യ​ത്തി​ന്​ കൈ​മാ​റാ​നു​ള്ള തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത്​ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, രേ​ഖാ​മൂ​ലം സ​മ്മ​ത​പ​ത്ര​മി​ല്ലെ​ങ്കി​ലും മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ കൈ​മാ​റ​ണ​മെ​ന്ന ആ​ഗ്ര​ഹം പി​താ​വ്​ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന്​ കാ​ണി​ച്ച്​ മ​റ്റ്​ ര​ണ്ട്​ മ​ക്ക​ൾ സ​ത്യ​വാ​ങ്​​മൂ​ല​വും ന​ൽ​കി. 1957ലെ ​അ​നാ​ട്ട​മി ആ​ക്ട്​​ പ്ര​കാ​രം മൃ​​ത​ദേ​ഹം പ​ഠ​നാ​വ​ശ്യ​ത്തി​ന്​ കൈ​മാ​റാ​ൻ മ​ര​ണ​പ്പെ​ട്ട​യാ​ൾ രേ​ഖാ​മൂ​ലം ന​ൽ​കി​യ സ​മ്മ​ത​പ​ത്ര​മോ അ​വ​സാ​ന നാ​ളു​ക​​ളി​ലെ​ങ്കി​ലും ര​ണ്ടോ അ​തി​ല​ധി​ക​മോ പേ​രോ​ട്​ വാ​ക്കാ​ൽ ന​ൽ​കി​യ നി​ർ​ദേ​ശ​മോ ആ​വ​ശ്യ​മാ​ണ്.

ഇ​തോ​ടെ​യാ​ണ്​ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ലി​ന്​ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ആ​ശ ​പ്രി​ൻ​സി​പ്പ​ലി​ന്​ വി​യോ​ജ​ന​ക്കു​റി​പ്പ്​ ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ലാണ്​ ഇ​വ​രെ​യ​ട​ക്കം കേ​ട്ട്​ ഉ​ചി​ത തീ​രു​മാ​ന​മെ​ടു​ക്കാ​നും അ​തു​വ​രെ മൃ​ത​ദേ​ഹം പ​ഠ​നാ​വ​ശ്യ​ത്തി​ന്​ വി​ട്ടു​ന​ൽ​കാ​തെ സൂ​ക്ഷി​ക്കാ​നും​ കോ​ട​തി നി​ർ​ദേ​ശി​ച്ചത്.

സെ​പ്​​റ്റം​ബ​ർ 21നാ​ണ്​ എം.​എം. ലോ​റ​ൻ​സ്​ മ​രി​ച്ച​ത്. അ​ദ്ദേ​ഹം സെ​ന്‍റ്​ സേ​വ്യേ​ഴ്​​സ്​ ച​ർ​ച്ച്​ ക​തൃ​ക്ക​ട​വ്​ പ​ള്ളി​യി​ലെ അം​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും നാ​ല്​ മ​ക്ക​ളു​ടേ​യും വി​വാ​ഹം ന​ട​ന്ന​ത്​ ക്രൈ​സ്ത​വ ആ​ചാ​ര​പ്ര​കാ​ര​മാ​ണെ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ത​ന്‍റെ മൃ​ത​​ദേ​ഹം പ​ള്ളി​യി​ൽ സം​സ്ക​രി​ക്ക​രു​തെ​ന്നോ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നോ പി​താ​വ്​ ആ​ഗ്ര​ഹം പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തി​നു​ള്ള സ​മ്മ​ത​പ​ത്ര​വു​മി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മൃ​ത​ദേ​ഹം മ​താ​ചാ​ര പ്ര​കാ​രം സം​സ്​​ക​രി​ക്കാ​ൻ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​ക്കാ​രി​യു​ടെ വാ​ദം.

എ​ന്നാ​ൽ, പി​താ​വ്​ ത​ന്‍റെ ആ​ഗ്ര​ഹം മ​ക്ക​ളോ​ടും സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടും പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രോ​ടും പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന്​ മ​ക്ക​ളാ​യ എം.​എ​ൽ. സ​ജീ​വ​ൻ, സു​ജാ​ത ബോ​ബ​ൻ എ​ന്നി​വ​ർ സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ പ​റ​ഞ്ഞു. ​ ​അ​നാ​ട്ട​മി ആ​ക്ട്​ 4 എ ​പ്ര​കാ​രം മ​രി​ച്ച​യാ​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള സ​മ്മ​ത​പ​ത്രം അ​നി​വാ​ര്യ​മ​ല്ലെ​ന്ന്​ സ​ർ​ക്കാ​റി​ന്​ വേ​ണ്ടി സ്​​റ്റേ​റ്റ്​ അ​റ്റോ​ണി​യും അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നോ​ടെ പ്ര​ത്യേ​കം പ​രാ​മ​ർ​ശി​ച്ചാ​ണ്​ വി​ഷ​യം കോ​ട​തി​യു​ടെ മു​ന്നി​ലെ​ത്തി​ച്ച​ത്.

Tags:    
News Summary - Lawrence's body for medical studies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.