എം.​എം. ലോ​റ​ൻ​സ്

പള്ളിക്കൊടിമരത്തിൽ പാർട്ടിക്കൊടി; ചെ​ങ്കൊ​ടി ക​​മ്യൂ​ണി​സ്​​റ്റ്​ വി​രു​ദ്ധ​ർ ആ​യു​ധ​മാ​ക്കി​യ ഓർമയിൽ എം.​എം. ലോ​റ​ൻ​സ്

കൊ​ച്ചി: ശാ​രീ​രി​ക​മാ​യി അ​വ​ശ​ത​യി​ലാ​ണ് കൊ​ച്ചി​യെ ചു​വ​പ്പി​ച്ച സി.​പി​എം മു​ൻ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എം.​എം. ലോ​റ​ൻ​സ്. കൊ​ച്ചു​മ​ക​നാ​ണ് ഉ​ടു​പ്പ് ഇ​ട്ടു​കൊ​ടു​ത്ത​ത്. വ​ടി​കു​ത്തി​യാ​ണ് ന​ട​ത്തം. എ​ന്നാ​ൽ, സ​മ​ര​തീ​ക്ഷ്​​ണ​മാ​യ കാ​ല​ത്തി​െൻറ ഓ​ർ​മ​ക​ൾ വാ​ക്കു​ക​ളി​ൽ ജ്വ​ലി​ക്കു​ക​യാ​ണ്.

നി​യ​മ​സ​ഭ​യി​ലെ​ത്തി നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച​പ്പോ​ഴൊ​ന്നും ജ​യി​ച്ചി​ല്ല. എ​റ​ണാ​കു​ള​ത്തെ ക്രൈ​സ്ത​വ​രെ പ​ല​പ്പോ​ഴും യു.​ഡി.​എ​ഫ് കൂ​ടെ​നി​ർ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രെ അ​പ​വാ​ദ​ങ്ങ​ൾ നി​ര​ത്തി​യാ​ണ് അ​വ​ർ വി​ജ​യം നേ​ടി​യ​തെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​ക്കു​ന്നു.

ലോ​റ​ൻ​സി​െൻറ ഓ​ർ​മ​യി​ൽ തെ​ളി​യു​ന്ന​ത് ചെ​ങ്കൊ​ടി ക​മ​മ്യൂ​ണി​സ്​​റ്റ്​ വി​രു​ദ്ധ​ർ ആ​യു​ധ​മാ​ക്കി​യ സം​ഭ​വ​മാ​ണ്. അ​ദ്ദേ​ഹം പ​ള്ളു​രു​ത്തി മ​ത്സ​രി​ക്കു​മ്പോ​ഴാ​ണ് ച​രി​ത്ര​ത്തി​ലെ വ​ലി​യ അ​ട്ടി​മ​റി ന​ട​ന്ന​ത്. കു​മ്പ​ള​വും കു​മ്പ​ള​ങ്ങി​യു​മൊ​ക്കെ ആ ​മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. താ​ൻ ജ​യി​ക്കും എ​ന്ന് എ​ല്ലാ​വ​രും പ​റ​ഞ്ഞു.

അ​തി​നാ​ൽ ത​ന്നെ തോ​ൽ​പ്പി​ക്കാ​ൻ ഏ​ത് അ​ട​വും സ്വീ​ക​രി​ക്കാ​ൻ വ​ല​തു​പ​ക്ഷം ത​യാ​റാ​യി. അ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​വ​ർ​ത്ത​നം ക​ഴി​ഞ്ഞ് രാ​ത്രി വ​ന്ന്​ കി​ട​ന്നു​റ​ങ്ങു​ന്ന​ത് തോ​ട്ട​യ്ക്കാ​ട് റോ​ഡി​ലെ ചെ​റി​യ വാ​ട​ക​വീ​ട്ടി​ലാ​ണ്. അ​തി​രാ​വി​ലെ ഒ​രാ​ൾ വ​ന്ന് രാ​ത്രി ആ​രോ പ​ള്ളി കൊ​ടി​മ​ര​ത്തി​നു​മേ​ൽ പാ​ർ​ട്ടി കൊ​ടി​ക​യ​റ്റി​യ വി​വ​രം അ​റി​യി​ച്ചു.

അ​ന്ന് അ​വി​ടെ പോ​കാ​ൻ പാ​ലം ഇ​ല്ല. ജ​ങ്കാ​ർ ക​യ​റി​വേ​ണം അ​വി​ടെ എ​ത്താ​ൻ. ഉ​ട​ൻ​ത​ന്നെ താ​ൻ അ​വി​ടെ​യെ​ത്തി. പ​ള്ളി​ക്ക് മു​ന്നി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ കൂ​ടി​നി​ൽ​ക്കു​ന്നു. ഏ​റെ​പ്പേ​രും സ്ത്രീ​ക​ളാ​ണ്. അ​വ​രെ​ല്ലാം കൊ​ടി​കെ​ട്ടി​യ​തി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

താ​ൻ പ​ള്ളി​ക്കു​ള്ളി​ലേ​ക്കു​ചെ​ന്ന് അ​ച്ച​നെ ക​ണ്ടു. കൊ​ടി ക​യ​റ്റി​യ​ത് ആ​രാ​ണെ​ന്ന് ക​ണ്ടു​പി​ടി​ച്ചോ​യെ​ന്ന് ചോ​ദി​ച്ചു. അ​റി​യി​ല്ലെ​ന്ന് അ​ച്ച​ൻ പ​റ​ഞ്ഞു. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും പൊ​ലീ​സ് എ​ത്തി​യി​ല്ല. താ​ൻ പ​റ​ഞ്ഞു പാ​ർ​ട്ടി​ക്കാ​ര​ല്ല ഈ ​കൊ​ടി കെ​ട്ടി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​െൻറ വി​ജ​യ​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​ൻ ആ​രോ ചെ​യ്ത പ​ണി​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ, കൊ​ടി ക​യ​റ്റി​യ​ത് പാ​ർ​ട്ടി​ക്കാ​ര​ൻ എ​ന്ന് തെ​ളി​ഞ്ഞാ​ൽ ആ ​നി​മി​ഷം എം.​എ​ൽ.​എ സ്ഥാ​നം രാ​ജി​​െ​വ​ക്കാം. അ​ക്കാ​ര്യം അ​ച്ച​ന് എ​ഴു​തി​ത്ത​രാ​ൻ ത​യാ​റാ​ണെ​ന്ന് പ​റ​ഞ്ഞു. അ​തി​െൻറ ആ​വ​ശ്യ​മി​ല്ല എ​ന്ന് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

എ​ന്നി​ട്ടും കൊ​ടി കെ​ട്ടി​യ​ത് പാ​ർ​ട്ടി​ക്കാ​രാ​ണെ​ന്ന് അ​വ​ർ പ്ര​ച​രി​പ്പി​ച്ചു. ത​നി​ക്ക് അ​നു​കൂ​ല​മാ​യ ക്രി​സ്ത്യ​ൻ വോ​ട്ടു​ക​ൾ കി​ട്ടാ​തി​രി​ക്കാ​നാ​ണ് ഈ ​പ​ണി ചെ​യ്ത​ത്. അ​ന്ന് ആ ​വി​ഭാ​ഗ​ത്തി​​െൻറവോ​ട്ട്​ ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ലാ​ണ് പാ​രാ​ജ​യ​പ്പെ​ട്ട​ത്. കൊ​ടി​കെ​ട്ടി​യ ആ​ളെ പി​ന്നീ​ട് വ​ള​രെ കാ​ലം ക​ഴി​ഞ്ഞാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

അ​ക്കാ​ല​ത്ത് ചി​ല തെ​റ്റാ​യ ധാ​ര​ണ​ക​ൾ ജ​ന​ങ്ങ​ളി​ൽ കു​ത്തി​വെ​ക്കാ​ൻ പു​രോ​ഹി​ത​ന്മാ​ർ​ക്ക് ക​ഴി​ഞ്ഞു. ക​മ്മ്യൂ​ണി​സ്​​റ്റ്, ആ​ശ​യ​ഗ​തി ദൈ​വ​നി​ഷേ​ധം ആ​ണെ​ന്ന് അ​വ​ർ നി​ര​ന്ത​രം പ​റ​ഞ്ഞു പ​ഠി​പ്പി​ച്ചു​െ​വ​ന്നാ​ണ് ലോ​റ​ൻ​സ് പ​റ​യു​ന്ന​ത്. 

Tags:    
News Summary - MM Lawrence remembering red flag hoisted in church during palluruthy assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.