എം.എം ലോറന്‍സിന്‍റെ മൃതദേഹം വൈദ്യപഠനത്തിന് നൽകാം; മകള്‍ ആശയുടെ ഹരജി ഹൈകോടതി തള്ളി

കൊച്ചി: അന്തരിച്ച സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മകൾ ആശ ലോറൻസ് നൽകിയ ഹരജി തള്ളി ഹൈകോടതി. മരണശേഷം മൃതദേഹം വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണമെന്നായിരുന്നു ആഗ്രഹമെന്ന് രണ്ട് ആളുകളോട് ലോറന്‍സ് അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ആശയുടെ ഹരജി കോടതി തള്ളിയത്.

സെപ്റ്റംബർ 21 ന് അന്തരിച്ച എം.എം ലോറന്‍സിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആശ ലോറന്‍സിനെ അനുകൂലിച്ച് മറ്റൊരു മകളായ സുജാത ബോബനും ഹൈകോടതിയില്‍ നിലപാട് സ്വീകരിച്ചിരുന്നു. അതേസമയം മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എം.എം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് മകൻ എം.എല്‍ സജീവന്‍ ഹൈകോടതിയെ അറിയിച്ചത്.

എം.എം ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് മതാചാരപ്രകാരം മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. തുടർന്ന് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.

Tags:    
News Summary - MM Lawrence's body can be donated to medical studies; The High Court rejected the plea of ​​daughter Asha Lawrence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.