മലപ്പുറം: ജിഷ്ണുവിെൻറ അമ്മ മഹിജക്കെതിരായ പരാമർശവുമായി മന്ത്രി എം.എം മണി. മഹിജ ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും യു.ഡി.എഫിെൻറയും കൈയിലായിരിക്കയാണ്. അവരുടെ മകെൻറ മരണവുമായി ബന്ധപ്പെട്ട് സർക്കാറിന് കഴിയാവുന്നതെല്ലാം ചെയ്തതാണ്. അവരുടെ ലക്ഷ്യത്തിലേക്ക് മറ്റു പലരും നുഴഞ്ഞുകയറുന്നെെണ്ടന്നും ആ അമ്മയോട് സഹാനുഭൂതിയാണുള്ളതെന്നും എം.എം മണി പറഞ്ഞു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു മന്ത്രി.
മുഖ്യമന്ത്രി പിണറായി വിജയൻ അവരെ സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടാതെ തങ്ങളെ കാണാൻ വീട്ടിലേക്ക് വരേണ്ടതില്ലെന്നാണ് മഹിജ അന്ന് പറഞ്ഞത്. അതുകൊണ്ടാണ് മുഖ്യമന്ത്രി പിന്നീട്പോകാതിരുന്നത്. സർക്കാറിെൻറ എല്ലാപിന്തുണയും അവർക്കുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.