ശുദ്ധ പോക്രിത്തരം; കാപ്പന് മന്ത്രിസ്ഥാനം കിട്ടാത്തതിന്‍റെ ചൊരുക്കെന്ന് എം.എം മണി

കോഴിക്കോട്: മുന്നണി വിട്ട പാലാ എം.എൽ.എ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എംഎം മണി. മാണി സി കാപ്പൻ കാണിച്ചത് 'ശുദ്ധ പോക്രിത്തരം' എന്നായിരുന്നു മണിയുടെ വിമർശനം.

ഇടതുപക്ഷമാണ് മാണി സി. കാപ്പനെ ജയിപ്പിച്ചത്. കാപ്പൻ പാലായിൽ ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് ഇടതുമുന്നണി പറഞ്ഞിട്ടില്ല. പാലായിൽ കാപ്പൻ ശക്തി തെളിയിക്കട്ടെയെന്നും എം.എം മണി വെല്ലുവിളിച്ചു.

പ്രാഥമിക ചർച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി. കാപ്പന് വേറെയാണ് ലക്ഷ്യങ്ങൾ. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - MM Mani blames Kappan for not getting the ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.