തൊടുപുഴ: അണക്കെട്ടുകൾ തുറന്നതിൽ വൈദ്യുതി വകുപ്പിന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വീഴ്ചയുണ്ടെന്ന് ചിലർ പറഞ്ഞു പരത്തുന്നത് കാര്യങ്ങൾ നല്ലരീതിയിൽ നടക്കുന്നതിലെ മനഃക്ലേശം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ്ക്ലബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ അതിരൂക്ഷമായ പ്രകൃതിക്ഷോഭമാണ് ഉണ്ടായത്. അത് അപ്രതീക്ഷിതമായിരുന്നു. വൈദ്യുതി വകുപ്പിെൻറയും ജലഅതോറിറ്റിയുെടയും അണക്കെട്ടുകളെല്ലാം തുറക്കേണ്ടി വന്നു. അതിന് മുമ്പുതന്നെ അണക്കെട്ടുകൾ തുറക്കാൻ എല്ലാ മുന്നൊരുക്കവും നടന്നിരുന്നു. ഓരോ ഘട്ടത്തിലും ആവശ്യമായ ചർച്ചകൾ നടത്തിയാണ് തീരുമാനങ്ങളെടുത്തത്. ഇടുക്കിയിൽ വളരെ നേരേത്ത ഒരുക്കം തുടങ്ങി. റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യന് ചുമതല നൽകി.
പെരിയാറിെൻറ ഇരുകരയിലുള്ളവരെയും മാറ്റിപാർപ്പിച്ചു. കൃത്യമായ സമയങ്ങളിൽ അലർട്ടും നൽകി. 2398 അടിയിൽ തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, ഇടമലയാർ ആദ്യം തുറന്നുവിടേണ്ട അവസ്ഥ വന്നതിനാൽ പിന്നീടാണ് ഇടുക്കി തുറന്നത്. ഇതൊക്കെ പ്രതിപക്ഷ നേതാവും അണക്കെട്ടിലെത്തി വിലയിരുത്തിയതാണ്. ഇപ്പോൾ അദ്ദേഹം ആരോപണം ഉന്നയിക്കുന്നതിൽ ദുരൂഹതയുണ്ട്.
ബാണാസുര സാഗർ തുറക്കാനും കലക്ടർക്ക് നിർദേശം നൽകിയിരുന്നു. ബോർഡിെൻറ ഭാഗത്തുനിന്ന് ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുന്നതിൽ വിരോധമില്ല. കലക്ടറുടെ നടപടിയും അന്വേഷിക്കാവുന്നതാണ്. ചർച്ചകളിലൂടെയല്ലാതെ ഒറ്റക്ക് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.