അതിരപ്പിള്ളി പദ്ധതി വേണം -എം.എം. മണി

ചാലക്കുടി: അതിരപ്പിള്ളി പദ്ധതി വേണം എന്നു തന്നെയാണ്​ അഭിപ്രായമെന്ന്​ മന്ത്രി എം.എം. മണി. എന്നാൽ, ഘടക കക്ഷികളിൽ വിയോജിപ്പുണ്ടെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ പദ്ധതിയെക്കുറിച്ച്​ ആലോചിക്കൂവെന്നും അദ്ദേഹം വ്യക്​തമാക്കി. ഡാമുകൾ തുറന്നതിനെ വിമർശിക്കുന്നവർ പെയ്​ത മഴ അറിയാതെയാണെന്നും​ മന്ത്രി പറഞ്ഞു. പെരിങ്ങൽകുത്ത്​ ഡാം സന്ദർശിച്ചശേഷം വാർത്തലേഖകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1924ലെ വെള്ളപ്പൊക്കകാലത്തേക്കാൾ പതിൻമടങ്ങ്​ മഴയാണ്​ ഇപ്പോൾ ഉണ്ടായത്​. ഇതേതുടർന്ന്​ തമിഴ്​നാട്ടിലെ ഡാമുകൾ തുറന്നുവിടേണ്ടി വന്നു. സ്വാഭാവികമായും പെരിങ്ങൽകുത്തും തുറന്നു. മനുഷ്യസാധ്യമല്ലാത്ത കാര്യങ്ങളാണ്​ സംഭവിച്ചത്​. പെരിങ്ങൽകുത്ത്​ ഡാമി​​​െൻറ അറ്റക്കുറ്റപണികൾ പണം കടമെടുത്തായാലും ഉടൻ ചെയ്​ത്​ തീർക്കും. മരങ്ങൾ വന്നടിഞ്ഞതുമൂലമുള്ള തടസ്സം നീക്കിവരുന്നു. ഇനി മുളകൾ മാത്രമാണ്​ നീക്കാനുള്ളത്​. ഡാമിന്​ സുരക്ഷ ഭീഷണിയില്ല. ഇപ്പോൾ ഒരു ജനറേറ്ററിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നു. മഴ മ​ുഴുവൻ പെയ്​ത്​ തീർന്നിട്ടില്ല. തുലാമഴ പെയ്യാനുണ്ട്​. ഡാമിലെ വെള്ളം മുഴുവൻ ഒഴുകി നഷ്​ടമായി എന്ന്​ ദുഃഖിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - MM Mani demands Athirappally Dam-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.