ന്യൂഡൽഹി: കരളുറപ്പുള്ളവർക്കേ കണ്ണീർ വറ്റാത്ത ഇൗ കദനങ്ങൾ കേൾക്കാൻ കഴിയൂ. ഹിന്ദുത്വവാദികൾ അടിച്ചും വെട്ടിയും കുത്തിയും കൊന്ന ജുനൈദിെൻറയും മുഹമ്മദ് അഖ്ലാക്കിെൻറയും രമേശ് മിഞ്ചിെൻറയും ഉറ്റവർ, ഷെഹാരൺപുരിൽ ഉന്നത ജാതിക്കാരുടെ ആക്രമണത്തിന് ഇരയായവരുടെ ബന്ധുക്കൾ, മതംമാറി വിവാഹം കഴിച്ചതിന് പീഡിതരായവർ. നഷ്ടപ്പെടലിെൻറ വേദനയുടെ ഞെട്ടലിൽനിന്ന് ഇനിയും മുക്തരാകാത്തവർ പിന്നെയും ഉണ്ടായിരുന്നു. ഡൽഹിയിലെ മാവലങ്കാർ ഒാഡിറ്റോറിയത്തിൽ ഇവർ ജീവിതത്തിെൻറ ബാക്കിപത്രം പങ്കുവെച്ചപ്പോൾ കേട്ടിരുന്നവർക്ക് കണ്ണ് തുടക്കാതിരിക്കാനായില്ല. ‘സ്ത്രീകളുടെ പൗരാവകാശങ്ങൾക്ക് എതിരായ അക്രമത്തെ പ്രതിരോധിക്കാൻ’ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ സംഘടിപ്പിച്ച സമ്മേളനത്തിലായിരുന്നു ഇൗ രംഗങ്ങൾ.
കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2015 സെപ്റ്റംബറിൽ യു.പിയിൽ കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാക്കിെൻറ മകൾ ഷൈസ്തക്ക് ഇപ്പോഴും വികാരം നിയന്ത്രിക്കാനാവുന്നില്ല. ഹിന്ദുക്കൾ കൂടുതൽ ഉള്ളതിനാൽ വിശ്വാസമോ വികാരമോ വ്രണപ്പെടരുതെന്ന് കരുതി വിശേഷ ദിവസം ആടിനെപ്പോലും ബലിെകാടുക്കാത്ത കുടുംബമാണ്. കാണാതായ കന്നിനെ കൊന്നു തിന്നുവെന്ന് ആരോപിച്ച് ആൾക്കൂട്ടം ബാപ്പയെയും സഹോദരനെയും തല്ലി ചതച്ചത് തെൻറ കൺമുന്നിലായിരുന്നു. തങ്ങൾ ‘ഭായ്’ എന്ന് വിളിച്ച് ബഹുമാനിച്ചിരുന്ന അയൽക്കാർ പലരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇന്നും താൻ ബാപ്പയെ കാത്തിരിക്കുകയാണെന്ന് പറഞ്ഞ ഷൈസ്ത വിങ്ങിപ്പൊട്ടി. ഉമ്മ ആരുടെയും മുന്നിൽ കരയാറില്ല. ഒറ്റക്ക് ഇരുന്ന് കരയും. ഞങ്ങളുടെ എല്ലാം നഷ്ടപ്പെട്ടു. ഇത്രയും ക്രൂരത ചെയ്തിട്ട് തങ്ങൾക്ക് എതിരെ കേസ് ചുമത്തി. പ്രതികൾക്ക് സർക്കാർ ജോലി നൽകി. സേഹാദരന് വിദ്യാഭ്യാസം ഉണ്ടായിട്ടും ഒന്നും കിട്ടിയില്ല.. ഭയം കാരണം ബിസാത ഗ്രാമം വിട്ട് സഹോദരൻ ജോലിചെയ്യുന്ന ഡൽഹിയിലെ സുബ്രതോ പാർക്കിൽ താമസിക്കുന്ന ഷൈസ്ത പറഞ്ഞു.
ഇൗദ് സമ്മാനവുമായി ഡൽഹിയിൽനിന്ന് മടങ്ങിവരുന്ന മകൻ ജുനൈദിനെ കാത്തിരുന്ന ഉമ്മ സൈറ ബീഗം ചോദിക്കുന്നു: ‘മുസ്ലിം ആയതിെൻറ പേരിലല്ലേ എെൻറ മകനെ അവർ കൊന്നത്. നിങ്ങളുടെയും എെൻറ മകെൻറയും രക്തവും തമ്മിൽ എന്താണ് വ്യത്യാസം?’. എല്ലാവരെയും പോലെ എെൻറ മകനും പഠിച്ച് വലിയ ഒരാളാവുമെന്ന് ഞാനും സ്വപ്നം കണ്ടു. മകെൻറ മരണത്തിന് നീതി ചോദിച്ചപ്പോൾ മൂന്ന് കോടി തരാം, ഭൂമി തരാമെന്നൊക്കെയാണ് വാഗ്ദാനം. നൂറ് കോടി തന്നാലും മകെൻറ വിലയാവുമോ. ചെറിയ വകുപ്പ് ചുമത്തിയതോടെ ആക്രമികൾ എല്ലാവരും ജാമ്യത്തിൽ ഇറങ്ങി -സൈറ കരഞ്ഞുപോയി.
ക്രിസ്തുമതം സ്വീകരിച്ച തെൻറ ഭർത്താവ് രമേശ് മിഞ്ചിനെ ഇൗ വർഷം ആഗസ്റ്റ് 19ന് ബീഫ് തിന്നുവെന്ന് ആരോപിച്ചാണ് ഗോരക്ഷക ഗുണ്ടസംഘം കൊലപ്പെടുത്തിയതെന്ന് ഝാർഖണ്ഡിൽനിന്ന് എത്തിയ ഭാര്യ അനിത വിവരിച്ചു. രമേശിനൊപ്പം കൂടെയുണ്ടായിരുന്നവരെയും രാത്രി മുഴുവൻ തല്ലിച്ചതച്ചു. മാരകമായി പരിക്കേറ്റ ഭർത്താവിനെ ജയിലിൽ അടച്ചു. എന്നിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷേ, മരിച്ചു. മൂന്ന് വയസ്സുകാരനായ മകൻ അച്ഛനെ വിളിക്കൂ എന്ന് പറയുന്നു. ഞാനെന്താണ് പറയേണ്ടത്. എനിക്ക് ജോലിയും ഇല്ല -അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.