'എം.എൽ.എയുടെ 60 ലക്ഷത്തിന്റെ റോപ്പ് കട്ട കള്ളന്മാർക്ക് നന്ദി': അൻവർ-പൊലീസ് പോരിനെ പരിഹസിച്ച് എം.എസ്.എഫ് നേതാവ്

മലപ്പുറം: ഭരണപക്ഷ എം.എൽ.എ അൻവറും മലപ്പുറം പൊലീസും തമ്മിലുള്ള പോരിനെ പരിഹസിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് . ഒരു വർഷം മുമ്പ് ഞങ്ങൾ ജില്ല പൊലീസ് സൂപ്രണ്ടിനെതിരെ ഉന്നയിച്ച കാര്യങ്ങൾ സത്യമാണെന്ന് ഈ ചക്കളത്തിപ്പോരിൽ പുറത്തുവന്നതിൽ സന്തോഷമു​ണ്ടെന്ന് നവാസ് ഫേസ്ബുക്കിൽ പരിഹസിച്ചു.

അൻവർ എം.എൽ.എ യുടെ ഈ പോരാട്ടത്തിന് കാരണം ഒന്നേ ഒന്ന് മാത്രം ‘‘ഭരണപക്ഷ എം.എൽ.എ ആയ തന്റെ അമ്യൂസ്മെന്റ് പാർക്കിൽ നിന്ന് 60 ലക്ഷത്തിന്റെ റോപ്പ് കാണാതായിട്ട് താൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തി റോപ്പ് കണ്ടെത്തി തന്നില്ല.’’

അൻവർ എം.എൽ.എ യുടെ റോപ്പ് കട്ട കള്ളന് നന്ദി. എന്ന് പറഞ്ഞ് ​കൊണ്ടാണ് നവാസ് വിഷയത്തിലിടപെട്ടത്. മലപ്പുറം മുൻ എസ്.പി സുജിത് ദാസിനെ കുറിച്ച് പി.കെ. നവാസ് നേരത്തെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

ഞങ്ങൾ ഗുരുതരമായ ആരോപണം ഉന്നയിച്ചപ്പോൾ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ ഭരണപക്ഷവും ഭരണപക്ഷ എം.എൽ.എ മാരും ഇപ്പൊ സ്വന്തം പോസ്റ്റിൽ ഗോളടിച്ച് പക വീട്ടുകയാണ് എന്ന് നവാസ് പരിഹസിച്ചു.

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു വർഷം മുൻപ് ഞങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണെന്ന് ഈ ചക്കളത്തിൽ പോരിൽ പുറത്ത് വന്നതിൽ സന്തോഷം. പിണറായി വിജയന്റെ ഒരു ഫോൺകോളിൽ എല്ലാത്തിനും ശുഭവസാനമാകുമെന്നറിയാം. കാരണം അന്ന് മുതലേ എസ്.പിയുടെ അങ്കിൾ ബന്ധത്തെ പറ്റി ഞങ്ങൾ പറയുന്നുണ്ട്.

എങ്കിലും പറയാം ഉന്നത പൊലീസ് മേധാവിക്കെതിരെയുള്ള കൊലപാതകം മുതൽ കട്ടെടുക്കൽ വരെയുള്ള ആരോപണങ്ങളും തെളിവുകളും ഉള്ള സ്ഥിതിക്ക് അദ്ദേഹത്തിനും ഇതിൽ പങ്കുള്ള ഇപ്പോഴും ജില്ലക്കകത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ചേർത്ത് അ​ന്വേഷണത്തിന് തയാറാകണം. അന്വേഷണ സംഘത്തിന്റെ മുന്നിൽ ആവശ്യമുള്ള തെളിവുകൾ നൽകാൻ തയാറാണ്- നവാസ് ഫേസ്ബുക്കിൽ കുറിച്ചു. 

Full View


Tags:    
News Summary - Mocking the Anwar-Police war, MSF leader P.K. Nawas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.