മോഡലുകളുടെ അപകട മരണം: പിന്തുടർന്ന കാർ ഡ്രൈവർ പ്രതിയല്ലെന്ന്​ സർക്കാർ

കൊ​ച്ചി: മു​ൻ മി​സ് കേ​ര​ള​യും റ​ണ്ണ​റ​പ്പും അ​ട​ക്കം മൂ​ന്നു​പേ​ർ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ കാ​റി​നെ പി​ന്തു​ട​ർ​ന്ന ആ​ഡം​ബ​ര കാ​റിെൻറ ൈഡ്ര​വ​ർ സൈ​ജു എം. ​ത​ങ്ക​ച്ച​നെ ഇ​തു​വ​രെ പ്ര​തി​ചേ​ർ​ത്തി​ട്ടി​ല്ലെ​ന്ന്​ സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യി​ൽ. അ​പ​ക​ട​ത്തി​നി​ര​യാ​യ കാ​ർ ഓ​ടി​ച്ച അ​ബ്​​ദു​ൽ റ​ഹ്​​മാ​​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ചേ​ർ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ട്ടി കാ​ക്ക​നാ​ട് ഇ​ട​ച്ചി​റ​യി​ലെ സൈ​ജു ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്​.

അ​തേ​സ​മ​യം, അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ചോ​ദ്യം​ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കി മാ​ത്ര​മേ സൈ​ജു​വി​നെ വി​ളി​പ്പി​ക്കൂവെ​ന്നും അ​ഡീ. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ഹ​ര​ജി പ​രി​ഗ​ണി​ച്ച ജ​സ്​​റ്റി​സ്​ വി. ​ഷേ​ർ​സി രേ​ഖ​പ്പെ​ടു​ത്തി.

ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലെ ന​മ്പ​ർ 18 ഹോ​ട്ട​ലി​ൽ​വെ​ച്ച് സം​ഭ​വ​ദി​വ​സം അ​മി​ത​മാ​യി മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്ന അ​ബ്​​ദു​ൽ റ​ഹ്​​മാ​നെ പ​രി​ച​യ​പ്പെ​​ട്ടെ​ന്നും കാ​റി​ൽ അ​മി​ത​വേ​ഗ​ത്തി​ൽ മ​ട​ങ്ങു​ന്ന​ത് ക​ണ്ട​പ്പോ​ൾ മ​ദ്യ​പി​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​രു​തെ​ന്ന്​ പ​റ​ഞ്ഞെ​ങ്കി​ലും ഗൗ​നി​ക്കാ​തെ പോ​യി​യെ​ന്നു​മാ​ണ്​ ഹ​ര​ജി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തി​നി​ടെ കാ​ർ കു​ണ്ട​ന്നൂ​ർ ജ​ങ്ഷ​നി​ൽ റോ​ഡ​രി​കി​ൽ ഇ​ടി​ച്ച നി​ല​യി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ഴും അ​യാ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി.

പി​ന്നീ​ട് ച​ക്ക​ര​പ്പ​റ​മ്പി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് കി​ട​ക്കു​ന്ന​തു​ക​ണ്ട് പൊ​ലീ​സി​നെ വി​ളി​ച്ച​റി​യി​ച്ചു. ഇ​തി​നു​ശേ​ഷം കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ ഓ​ടി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന് മ​ന​സ്സി​ലാ​യ​ത്​. നി​ര​പ​രാ​ധി​യാ​ണെ​ങ്കി​ലും നി​ര​ന്ത​രം വാ​ർ​ത്ത​ക​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്നെ​യും പ്ര​തി​യാ​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ക്കു​മെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു.

Tags:    
News Summary - model girls car accident death: Government says car driver is not guilty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.