ഉദ്​ഘാടനത്തിന്​ പണം: സുരേഷ്​ ഗോപിയുടെ പ്രസ്താവന നിയമലംഘനം -എൽ.ഡി.എഫ്

തൃ​ശൂ​ർ: ഉ​ദ്​​ഘാ​ട​ന​ങ്ങ​ൾ​ക്ക് പ​ണം പ​റ്റു​മെ​ന്ന കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സ്താ​വ​ന നി​ല​വി​ലു​ള്ള നി​യ​മ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​മ്മി​റ്റി. കേ​ന്ദ്ര​മ​ന്ത്രി​ക്ക് നി​യ​മ​വ്യ​വ​സ്ഥ​യെ​ക്കു​റി​ച്ച്​ പ്രാ​ഥ​മി​ക ധാ​ര​ണ​യെ​ങ്കി​ലും ഉ​ണ്ടാ​ക​ണം. താ​ൻ ഉ​ദ്​​ഘാ​ട​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ചെ​യ്യി​ല്ലെ​ന്നും പ്ര​തി​ഫ​ലം വാ​ങ്ങു​മെ​ന്നു​മാ​ണ് പ​റ​ഞ്ഞ​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, എം.​പി, എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​ർ​ക്ക് ‘ഓ​ഫി​സ് ഓ​ഫ് പ്രോ​ഫി​റ്റ്’ നി​യ​മം ബാ​ധ​ക​മാ​ണ്. ഈ ​പ​ദ​വി​ക​ൾ​ക്കു പു​റ​മെ പ്ര​തി​ഫ​ലം പ​റ്റു​ന്ന മ​റ്റു ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

കേ​ന്ദ്ര​മ​ന്ത്രി​യു​ടെ യാ​ത്ര​ക്കും സൗ​ക​ര്യ​ങ്ങ​ൾ​ക്കും സു​ര​ക്ഷ​ക്കും ഖ​ജ​നാ​വി​ൽ​നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു​ണ്ട്. നി​യ​മാ​നു​സൃ​ത സൗ​ക​ര്യ​ങ്ങ​ൾ ഉ​ള്ള​പ്പോ​ൾ​ത​ന്നെ താ​ൻ സ്വ​കാ​ര്യ​വ്യ​ക്തി​ക​ളി​ൽ​നി​ന്ന് പ​ണം പ​റ്റു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കു​ന്ന​ത് നി​യ​മ​വ്യ​വ​സ്ഥ​യെ പ​ര​സ്യ​മാ​യി വെ​ല്ലു​വി​ളി​ക്ക​ലാ​ണെ​ന്നും പ്ര​സ്താ​വ​ന പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും ജി​ല്ല ക​ൺ​വീ​ന​ർ കെ.​വി. അ​ബ്​​ദു​​ൾ ഖാ​ദ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​സം​ബ​ന്ധമെന്ന് സു​രേ​ഷ്​ ഗോ​പി

തൃ​ശൂ​ർ: ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക്​ പ​ണം വാ​ങ്ങു​മെ​ന്ന ത​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ ഉ​യ​രു​ന്ന ആ​ക്ഷേ​പം അ​സം​ബ​ന്ധ​മെ​ന്ന്​ കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ്​ ഗോ​പി. പോ​കു​ന്ന പ​രി​പാ​ടി​ക​ൾ​ക്കെ​ല്ലാം പ​ണം വാ​ങ്ങു​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം തൃ​ശൂ​ർ പ്ര​സ്​ ക്ല​ബി​ന്‍റെ ‘മീ​റ്റ്​ ദ ​പ്ര​സി’​ൽ പ്ര​തി​ക​രി​ച്ചു.

‘ഒ​രു ക​ലാ​കാ​ര​നെ​ക്കൊ​ണ്ട്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യി​ച്ച്​ ക്ര​യ​വി​ക്ര​യ​ത്തി​ൽ വ​ർ​ധ​ന​യു​ണ്ടാ​ക്കു​ന്ന വാ​ണി​ജ്യ സം​രം​ഭ​ങ്ങ​ൾ​ക്ക്​’ എ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. സി​നി​മ​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ചെ​യ്യു​ന്ന​തു​പോ​ലെ അ​ത്​ ചെ​യ്യു​മെ​ന്നാ​ണ്​ പ​റ​ഞ്ഞ​ത്. പ​ക്ഷേ, അ​തി​ൽ​നി​ന്ന്​ ന​യാ​പൈ​സ താ​ൻ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കി​ല്ല, അ​ത്​ പാ​വ​ങ്ങ​ൾ​ക്കു​ള്ള​താ​ണ്​ എ​ന്നു​​പ​റ​ഞ്ഞ​ത്​ എ​ന്തേ ആ​ക്ഷേ​പി​ക്കു​ന്ന​വ​രു​ടെ ഹൃ​ദ​യ​ത്തി​ൽ ത​ട്ടി​യി​ല്ല’ എ​ന്നാ​യി​രു​ന്നു സു​രേ​ഷ്​ ഗോ​പി​യു​ടെ പ്ര​തി​ക​ര​ണം.

Tags:    
News Summary - Money for Inauguration: Suresh Gopi's Statement Illegal -LDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.