ഒരു കോടി വാഗ്ദാനം ചെയ്ത് 15 ലക്ഷം തട്ടി; രണ്ടുപേർ അറസ്​റ്റിൽ

ചങ്ങരംകുളം: പത്രത്തില്‍ പരസ്യം നല്‍കി നോട്ടിരട്ടിപ്പ് തട്ടിപ്പ് നടത്തുന്ന സംഘം ചങ്ങരംകുളം പൊലീസി​​െൻറ പിടിയിൽ. വളയംകുളം സ്വദേശിയുടെ പരാതിയിലാണ് തൃക്കരിപ്പൂര്‍ സ്വദേശി ഷിബു (45), തലശ്ശേരി സ്വദേശി സുബിന്‍ (40) എന്നിവരെ സി.ഐ ബഷീര്‍ ചിറക്കലി​​െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 

അഞ്ച് മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്​. ബിസിനസില്‍ പങ്കാളിയാക്കാമെന്ന പരസ്യം നല്‍കി വളയംകുളം സ്വദേശിയിൽനിന്ന് ഒരു കോടി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ഒരു കോടി രൂപയെന്ന് പറഞ്ഞ് ബാഗില്‍ നിറയെ കടലാസ് കെട്ടുകള്‍ നല്‍കി കബളിപ്പിച്ചു.

കൊട്ടാരക്കര സ്വദേശികളായ രണ്ടുപേർ കൂടി പിടിയിലാവാനുണ്ടെന്ന് സി.ഐ പറഞ്ഞു. കാസര്‍കോട്​ തൃക്കരിപ്പൂരില്‍ ബീതിച്ചേരിയിലെ ക്വാർ​ട്ടേ​ഴ്​സിൽനിന്നാണ്​ ഇവരെ പിടിച്ചത്​. എ.എസ്.ഐ സജീവ്, സി.പി.ഒമാരായ അരുണ്‍, സരിത എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ വ്യാഴാഴ്ച പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജ​രാക്കും.

Tags:    
News Summary - money fraud two men arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.