കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. പത്തുകോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലും 1.72 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലുമാണ് മോന്‍സണ്‍ ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ എറണാകുളം സി.ജെ.എം കോടതിയാണ് തള്ളിയത്.ആരോപണങ്ങൾ ജാമ്യം നിഷേധിക്കുന്ന തരത്തിലുള്ള ഗൗരവമുള്ളതല്ലന്നായിരുന്നു മോന്‍സണിന്‍റെ വാദം.

മോൻസണിനെതിരെ ക്രിമിനൽ കേസുകളുണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മോന്‍സണിന് ഉന്നത ബന്ധങ്ങളുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അനൂപ്, ഷമീര്‍ എന്നിവരില്‍ നിന്ന് 10 കോടി തട്ടിയെടുത്ത കേസിലും വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നല്‍കാമെന്ന് പറഞ്ഞ് പാലാ സ്വദേശിയില്‍ നിന്ന് 1.72 കോടി രൂപ തട്ടിയ കേസിലുമാണ് ജാമ്യം തള്ളിയത്.

അതേസമയം, കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ വന്നത് ചികിത്സക്കെന്ന് മോൻസൺ അന്വേഷണസംഘത്തിന് മൊഴി നല്‍കി. സുധാകരൻ തന്‍റെ വീട്ടിൽ താമസിച്ചിട്ടില്ല. ചികിത്സ കഴിഞ്ഞ് അന്നു തന്നെ മടങ്ങുകയായിരുന്നു പതിവെന്നും മോൻസൺ പറഞ്ഞു. ഈ മാസം 20 വരെയാണ് മോന്‍സണ്‍ മാവുങ്കലിന്റെ റിമാന്‍ഡ് കാലാവധി.

monson mavunkal bail

Tags:    
News Summary - Monson mavunkal bail application rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.