കാലവർഷം മേയ്​ 15ഓടെ എത്താൻ സാധ്യത

തിരുവനന്തപുരം: മേയ്​ 15ഓടെ കാലവർഷമെത്താൻ സാധ്യതയെന്ന്​ കേന്ദ്ര കാലാവസ്ഥ വകുപ്പ്​ അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ അന്തമാൻ കടലിലുമാകും 15ഓടെ എത്തുക. ​കേരളത്തിലെത്താൽ പിന്നെയും സമയമെടുക്കും.

സംസ്ഥാനത്ത്​ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമി​ന്നലോട്​ കൂടിയ മഴ തുടരും. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്​.

വെള്ളിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച ഇടുക്കിയിലും ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും 16ന്​ ഇടുക്കി, മലപ്പുറം ജില്ലകളിലും മഞ്ഞ അലർട്ട്​ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ്​ സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. കേരള തമിഴ്​നാട്​ ലക്ഷദ്വീപ്​ ഭാഗത്ത്​ മീൻ പിടിത്തത്തിന്​ തടസ്സമില്ല. ബംഗാൾ ഉൾക്കടലിൽ വിലക്കുണ്ട്​.

Tags:    
News Summary - monsoon is likely to arrive by May 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.