തൃശൂർ: വ്യാഴാഴ്ച പരക്കെ ലഭിച്ച മഴ മൂലം സംസ്ഥാനത്ത് ശരാശരി മഴക്കുറവ് 50ൽ നിന്ന ും 47 ആയി കുറഞ്ഞു. മൺസൂൺ പാത്തിഎന്ന പ്രതിഭാസം മൂലമാണ് മഴ കിട്ടിയത്. അതിന്യൂനമർദം ഒര ു സ്ഥലത്ത് കേന്ദ്രീകരിക്കുേമ്പാൾ തീര സംസ്ഥാനങ്ങൾക്ക് മഴ ലഭിക്കുന്നതാണ് ഈ പ്രതിഭാസം.മധ്യ, വടക്കൻ ജില്ലകളിൽ പരക്കെ ലഭിച്ച മഴ തെക്ക് വല്ലാെത കിട്ടിയില്ല. കേരളത്തിൽ എവിടെയും കനത്തമഴയും പെയ്തില്ല. കൂടുതൽ മഴ ലഭിച്ചത് പാലക്കാട് ടൗണിലാണ്. ഇവിടെ 63.7 മില്ലിമീറ്ററാണ് പെയ്തത്. തൊട്ടുപിന്നാലെ വയനാട്ടിലെ വൈത്തിരിയിൽ 63 മി.മീ. ചാലക്കുടി-58.2, നിലമ്പൂർ-56.2 എന്നിങ്ങനെ മഴ ലഭിച്ചു.
തെക്കൻ ജില്ലകളിൽ തിരുവനന്തപുരത്ത് എവിടെയും 10 മി.മീ കൂടുതൽ മഴ ലഭിച്ചില്ല. കൊല്ലത്ത് പുനലൂരിൽ 5 ആര്യങ്കാവിൽ 10 എന്ന തോതിൽ മഴ കിട്ടി. പത്തനംതിട്ട കോന്നിയിലാണ് തെക്ക് കൂടുതൽ മഴ (20) ലഭിച്ചത്. കനത്ത മഴയായി ഗണിക്കുന്ന 70 മി.മീ എവിടെയും ലഭിച്ചതുമില്ല. കേരളത്തിൽ 777 മി.മീ മഴ ലഭിക്കേണ്ടിടത്ത് 415 മി.മീ ആണ് ഇതുവരെ ലഭിച്ചത്. വെള്ളിയാഴ്ച രാവിലെയോടെ മഴ കുറയുകയും െചയ്തു. ശനി, ഞായർ ഒപ്പം 10,11,12 ദിവസങ്ങളിലും മഴ ലഭിക്കുമെന്ന പ്രവചനവുമുണ്ട്. വരും ദിവസങ്ങളിലും മൺസൂൺ പാത്തിയുടെ പ്രതിഫലനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ. നാല് ദിവസങ്ങൾക്ക് മുമ്പ് ഉദ്ഭവിച്ച പാത്തി നിലവിൽ ഗോവ മുതൽ കേരള തീരങ്ങളിൽ വ്യാപിച്ചുകിടക്കുകയാണ്. മൺസൂൺ കനക്കുന്നതിന് മൺസൂൺ അതിന്യൂനമർദത്തിന് സമാനം അവിഭാജ്യമായ ഘടകമാണിത്. തെക്ക് വടക്ക് ദിശയിൽ അറബിക്കടലിൽ കരയിൽ നിന്ന് അകന്നാണ് കാണപ്പെടുക. മിക്കവാറും സമുദ്രത്തിന് മുകളിലായി ഇടനാഴിക്ക് സമാനമായി ഇത് നീണ്ടുകിടക്കും.
മൺസൂൺ കാലഘട്ടത്തിൽ മാസത്തിൽ രണ്ട് തവണെയന്ന നിലക്ക് ഇവ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ജൂണിൽ ന്യൂനമർദം ഒരെണ്ണം ലഭിച്ചുവെങ്കിൽ മൺസൂൺ പാത്തി ഒന്നുപോലുമുണ്ടായില്ല. പാത്തിയുടെ സാന്നിധ്യം തുടരുകയും ബംഗാൾ ഉൾക്കടലിൽ അടിക്കടി മൺസൂൺ അതിന്യൂനമർദം ഉണ്ടാവുകയും ചെയ്താൽ ജൂലൈയിൽ മഴയെ കുറിച്ച് ആശങ്കപ്പെടേണ്ടിവരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.