െകാല്ലം: കൊല്ലത്ത് ചിതറയിൽ സദാചാര ഗുണ്ടകൾ ആക്രമിച്ചുവെന്ന് യുവതിയുടെ പരാതി. ജൂൺ 12ന് രാത്രി രണ്ടു മണിയോടു കുടി നടന്ന ആക്രമണത്തിനെതിരെ പരാതി നൽകിയിട്ടും െപാലീസ് നടപടി സ്വീകരിച്ചില്ല. മോഷണ കേസിൽ പ്രതികളായിരുന്ന നാലുപേർ ചേർന്ന് തന്നെയും മകെൻറ സുഹൃത്തിനെയും മർദിക്കുകയും ചിത്രങ്ങളെടുത്ത് വാട്സ് ആപ്പിൽ പ്രചരിപ്പിക്കുകയും ചെയ്തുെവന്ന് യുവതി കൊട്ടാരക്കര റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നാലുപേർ രാത്രി രണ്ടു മണിയോടു കൂടി വീടിെൻറ അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറി തന്നെ മർദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ആഭരണങ്ങളും മോഷ്ടിച്ചു. വീട്ടിലുണ്ടായിരുന്ന മകെൻറ സുഹൃത്തിെനയും തന്നെയും മുറ്റെത്ത തെങ്ങിൽ രണ്ടു മണിക്കൂറുകളോളം കെട്ടിയിട്ടു. നാലരയോടെ നാട്ടുകാർ എത്തി അറിയിച്ച ശേഷം പൊലീസ് എത്തിയാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. മകെൻറ സുഹൃത്തിനെ െപാലീസ് തന്നെ ആശുപത്രിയിലെത്തിച്ചു. 10 മണിയോടുകൂടി താനും ആശുപത്രിയിൽ ചികിത്സ തേടി.
കടക്കൽ സ്റ്റേഷനിൽ 13, 14 തിയതികളിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മകെൻറ സുഹൃത്തിനെ അടിച്ചു എന്നു മാത്രമാണ് കേസ്. പ്രതികളെ ജാമ്യത്തിൽ വിടുകയും ചെയ്തു. തെൻറ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചതിനും ആഭരണങ്ങൾ മോഷ്ടിച്ചതിനും ചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിപ്പിച്ചതിനും കേസെടുത്തിട്ടിെല്ലന്നും ഇൗ വിഷയത്തിൽ നടപടി ഉണ്ടാകണമെന്നും ആവശ്യപ്പെട്ടാണ് യുവതി വീണ്ടും പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.